
കോഴിക്കോട് ∙ മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോള്‍ മലബാര്‍ ഗ്രൂപ്പ് ദുരന്തത്തെ അതിജീവിച്ചവര്‍ക്കായി ഏർപ്പെടുത്തിയ ഉയിർപ്പ് പദ്ധതി ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. മാര്‍ച്ചില്‍ വയനാട് എംപി പ്രിയങ്കാ ഗാന്ധിയാണ് ‘ഉയിര്‍പ്പ്’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.
ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലെ 143 വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നതിനുള്ള പദ്ധതിയാണിത്.
സഹായം ആവശ്യമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ പഠനത്തിനുള്ള മുഴുവന്‍ ചെലവും മലബാര്‍ ഗ്രൂപ്പ് വഹിക്കും.
കോഴ്സ് ഫീ, ഹോസ്റ്റല്‍ ഫീ, പഠനോപകരണങ്ങള്‍ക്കുള്ള ചെലവ്, പരീക്ഷാ ഫീ, യാത്രാ ചെലവ് തുടങ്ങി പഠനവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇവര്‍ക്ക് നല്‍കുന്നുണ്ട്.
‘ഉയിര്‍പ്പ്’പദ്ധതിക്കായി 3 കോടി രൂപയാണ് മലബാര്‍ ഗ്രൂപ്പ് നീക്കിവച്ചിട്ടുള്ളത്. ഇതില്‍ 81 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു.
നിയമനത്തിൽ മുൻഗണന
മലബാര്‍ ഗ്രൂപ്പിന്റെ വിവിധ ബിസിനസ് സംരംഭങ്ങളിലെ ജോലികളില്‍ നിയമനത്തിനായി ഇവര്‍ക്ക് മുന്‍ഗണന നല്‍കും.
രണ്ട് പേരെ ഇതിനകം മലബാര്‍ ഗ്രൂപ്പിന്റെ ആസ്ഥാനത്ത് നിയമിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ ജോലി കണ്ടെത്തുന്നതിനായി പ്ലേസ്മെന്റ് സെല്‍ പ്രവര്‍ത്തിച്ച് വരുന്നു.
ഇവരെ ജോലിക്ക് പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനായി ഫിനിഷിങ് സ്കൂളും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ അവരുടെ ഭാവിയിലുള്ള ഉന്നമനം ഉറപ്പാക്കാന്‍ സാധിക്കുന്നു.
ഉയര്‍ത്തെഴുന്നേല്‍പ്പ്
ഇരുളില്‍ നിന്ന് വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിക്കൊണ്ട് അവരുടെ ഭാവി സ്വപ്നങ്ങള്‍ക്ക് നിറം പകരുകയാണ് മലബാര്‍ ഗ്രൂപ്പ്.
ദുരന്തത്തില്‍ ഉറ്റവരും ഉടയവരും കിടപ്പാടവുമെല്ലാം നഷ്ടപ്പെട്ട കുട്ടികളെ അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, മികച്ച ജോലി നേടി ഭാവിജീവിതം സുരക്ഷിതമാക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യേണ്ടത് അവരുടെ മാത്രമല്ല, അടുത്ത തലമുറയുടെ പുനരധിവാസത്തിനും ഉയര്ത്തെഴുന്നേല്പ്പിനുമെല്ലാം അത്യാവശ്യമാണ്.
ഈ ലക്ഷ്യത്തിലാണ് ‘ഉയിര്‍പ്പ് ‘പദ്ധതിക്ക് മലബാര്‍ ഗ്രൂപ്പ് രൂപം നല്‍കിയിരുന്നത്.
ടി.സിദ്ദീഖ് എം എല്‍ എയുടെ ‘എം എല്‍ എ കെയര്‍ ‘ പദ്ധതിയുമായി സഹകരിച്ചുകൊണ്ടാണ് ‘ഉയിര്‍പ്പ്’ പദ്ധതി നടപ്പാക്കുന്നത്. ഉരുള്‍പൊട്ടല്‍ ഉണ്ടായ അവസരത്തില്‍ തന്നെ പുനരധിവാസത്തിന്റെ ഭാഗമായി ദുരന്തമേഖലയില്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് സേവനം മലബാര്‍ ഗ്രൂപ്പ് സംഘടിപ്പിച്ചിരുന്നു.
കുട്ടികൾക്കൊപ്പം
ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി വളരെ മികച്ച രീതിയില്‍ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന്റെ ആഹ്ളാദത്തിലും അഭിമാനത്തിലുമാണ് മലബാര്‍ ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും.
അതിജീവിതര്‍ക്ക് അവരുടെ നഷ്ടത്തിന് പകരമാകില്ലെങ്കിലും, പുനരധിവാസമെന്നത് കുട്ടികളുടെ തുടര്‍വിദ്യാഭ്യാസവും അത് വഴി അവരെ സാമൂഹ്യമായും സാമ്പത്തികമായും ഉന്നതിയിലേക്ക് നയിക്കലുമാണെന്ന തിരിച്ചറിവാണ് ‘ഉയിര്‍പ്പ്’ പദ്ധതിയെ മുന്നോട്ട് നയിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് പറഞ്ഞു. ബിസിനസില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് സമൂഹത്തിന് തിരിച്ചുനല്‍കാനുള്ള ബാധ്യതയുണ്ട്.
അതാണ് മലബാര്‍ ഗ്രൂപ്പ് നിറവേറ്റുന്നത്’ അദ്ദേഹം പറഞ്ഞു.
ലാഭത്തിന്റെ 5 ശതമാനം സിഎസ്ആറിന്
2019-ല്‍ വയനാട്ടിലെ പുത്തുമലയില്‍ ദുരന്തമുണ്ടായപ്പോള്‍ വീട് നഷ്ടപ്പെട്ട 16 കുടുംബങ്ങള്‍ക്ക് മലബാര്‍ ഗ്രൂപ്പ് വീട് വച്ചുകൊടുത്തിരുന്നു.
കൂടാതെ ജില്ലാ ഭരണകൂടവുമായും വിവിധ സന്നദ്ധ സംഘടനകളുമായും സഹകരിച്ച് 53 കുടുംബങ്ങള്‍ക്ക് കുടിവെള്ള പദ്ധതി ലഭ്യമാക്കി. 1993 ല്‍ മലബാര്‍ ഗ്രൂപ്പ് സ്ഥാപിതമായത് മുതല്‍ ഇ എസ് ജി തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
വിവിധ സി എസ് ആര് പദ്ധതികള്‍ക്കായി മലബാര്‍ ഗ്രൂപ്പ് ലാഭത്തിന്റെ 5 ശതമാനം നീക്കിവയ്ക്കുന്നുണ്ട്. വിശപ്പ് രഹിത ലോകം, ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി എന്നീ മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സി എസ് ആര് പദ്ധതികള്‍ക്കായി മലബാര്‍ ഗ്രൂപ്പ് ഇതിനകം 327 കോടി ചിലവഴിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]