
തിരുവനന്തപുരം ∙ ആപ്പിൾ ഓഫിസ് മാതൃകയിൽ സംസ്ഥാനത്ത് സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ ഫ്രീഡം സ്ക്വയറുകൾ സജ്ജമാക്കും. വിവിധ മേഖലകളിലെ വിദ്യാർഥികൾക്ക് അറിവ് പങ്കിടുന്നതിനും പ്രോജക്ടുകളിൽ സഹകരിക്കുന്നതിനും സംരംഭക ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനുമാണ് ഫ്രീഡം സ്ക്വയറുകൾ.
കലിഫോർണിയയിലെ ആപ്പിൾ ഇൻകോർപറേറ്റഡ് ഓഫിസ് മാതൃകയിലാണ് 14 ജില്ലയിലും ഹൈടെക് ഹബ്ബുകൾ സ്ഥാപിക്കുന്നത്.
തിരുവനന്തപുരത്തെ പള്ളിപ്പുറം ടെക്നോസിറ്റി ക്യാംപസിന് സമീപമുള്ള 2 ഏക്കറിൽ ആദ്യ പദ്ധതി നിലവിൽ വരും. 20,000 ചതുരശ്രഅടി വിസ്തൃതിയുള്ള ഓരോ സ്ക്വയറിന്റെയും അടിസ്ഥാന ചെലവ് 4 കോടി രൂപയാണ്.
പ്രവർത്തന മൂലധനവും അധിക ധനസഹായവും സ്വകാര്യ പങ്കാളിത്തത്തിലൂടെ കണ്ടെത്താനാണ് ശ്രമം. അതത് ജില്ലകളിലുള്ള ആർക്കിടെക്ടുമാർ, വിദ്യാർഥികൾ, ഡിസൈനർമാർ, എൻജിനീയറിങ് വിദ്യാർഥികൾ എന്നിവരെ ഒരുമിപ്പിച്ചായിരിക്കും രൂപകൽപന.
തിങ്കർ ലാബുകൾ, മേക്കർ സ്പേസുകൾ, എക്സ്പിരിമെന്റ് സ്റ്റേഷനുകൾ എന്നിവയുണ്ടാകും.
സംയുക്ത ഗവേഷണങ്ങൾ, ഹാക്കത്തണുകൾ, ശിൽപശാലകൾ, ഇൻഡസ്ട്രി പങ്കാളിത്തം എന്നിവയ്ക്കും സംവിധാനമുണ്ടാകും. ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ബാരിയർ ഫ്രീയാക്കും.
പഠനത്തിനും സംരംഭകത്വത്തിനും പുതിയ വഴികളൊരുക്കി കുട്ടികളെ സാമൂഹിക മാറ്റത്തിനായി പ്രാപ്തമാക്കുന്ന ഫ്രീഡം സ്ക്വയറുകൾ രാജ്യത്ത് ആദ്യമായാണ്.
നിക്ഷേപം ആകർഷിക്കുന്നതിനുള്ള സാധ്യതകളും തുറക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]