
കൊച്ചി ∙ ഇന്ത്യയും യുകെയുമായുള്ള സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) നിലവിൽ വന്നതോടെ ബ്രിട്ടിഷ് നിർമിത ആഡംബര കാറുകളുടെ ഇറക്കുമതി വൻതോതിൽ വർധിച്ചേക്കും. കരാർ പ്രകാരം ബ്രിട്ടനിൽ നിർമിച്ച പ്രീമിയം കാറുകൾക്ക് ഇന്ത്യയിൽ ബാധകമായ ഇറക്കുമതിച്ചുങ്കം ഗണ്യമായി കുറയും.
എന്നാൽ തിരഞ്ഞെടുത്ത മോഡലുകളിൽപെട്ട, പരിമിത എണ്ണം ആഡംബര കാറുകൾക്കു മാത്രമാവും ഇറക്കുമതിച്ചുങ്കത്തിലെ ഇളവെന്നാണു സൂചന.
ഇപ്പോൾ യുകെയിൽ നിർമിച്ച വാഹനങ്ങൾക്ക് വിലയുടെ 100% വരെയാണ് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതിച്ചുങ്കം. എഫ്ടിഎയിലെ ക്വോട്ട
സമ്പ്രദായ പ്രകാരം ഈ തീരുവ വെറും 10% മാത്രം. സിബിയു (കംപ്ലീറ്റ്ലി ബിൽറ്റ് അപ് യൂണിറ്റ് ) വ്യവസ്ഥയിൽ പൂർണമായി വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കാവും എഫ്ടിഎയുടെ ആനുകൂല്യം ലഭിക്കുക.
വാഹന ഇറക്കുമതിക്കുള്ള ക്വോട്ട
സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ഈ പരിധിക്കു മുകളിലുള്ളവയ്ക്കു സാധാരണ നിരക്കിലുള്ള നികുതിയാണു ബാധകമാവുക. ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ ബ്രാൻഡായ ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ) ആവും പുതിയ വ്യാപാര കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നാണു വിലയിരുത്തൽ.
റേഞ്ച് റോവർ എസ്യുവി ശ്രേണിയുടെയും ജാഗ്വർ നിരയിൽ പ്രതീക്ഷിക്കുന്ന വൈദ്യുത വാഹന മോഡലുകളുടെയും വില കുറയാൻ കരാർ ഇടയാക്കുമെന്നാണു പ്രതീക്ഷ.
നിലവിൽ ഇന്ത്യയിൽ കൂടുതൽ വിൽപനയുള്ള മോഡലുകളായ റേഞ്ച് റോവർ സ്പോർട്, വേലാർ, ഇവോക് തുടങ്ങിയവ ജെഎൽആർ പ്രാദേശികമായി അസംബിൾ ചെയ്യുകയാണ്.
അതുകൊണ്ടുതന്നെ, ജെഎൽആർ ശ്രേണിയിൽപെടുന്ന, യുകെയിൽ നിർമിച്ച് ഇറക്കുമതി ചെയ്യുന്ന മോഡലുകൾക്കു മാത്രമാവും കരാറിന്റെ ആനുകൂല്യം ലഭിക്കുക. ജെഎൽആറിനു പുറമേ, ബിഎംഡബ്ല്യു ഗ്രൂപ്പിൽപെട്ട
മിനി കൂപ്പറിനും കരാർ ഗുണം ചെയ്തേക്കും. കമ്പനിയുടെ ക്ലബ് മാൻ, കൺട്രി മാൻ കാറുകൾക്കും വില കുറയും.
പ്രീമിയം നിർമാതാക്കളായ ബെന്റ്ലി, റോൾസ് റോയ്സ്, ആസ്റ്റൻ മാർട്ടിൻ എന്നിവർക്കും എഫ്ടിഎ ഗുണകമരമാവും.
എന്നാൽ ഈ കമ്പനികളുടെ കാറുകളുടെ നിർമാണം നടക്കുന്നത് പൂർണമായും ബ്രിട്ടനിൽ അല്ലെന്നതിനാൽ എത്രത്തോളം ഇളവുകൾ ലഭിക്കുമെന്നതിൽ അവ്യക്തതയുണ്ട്. കരാർ നിഷ്കർഷിക്കുന്ന ക്വോട്ട
സമ്പ്രദായമാണ് ബ്രിട്ടിഷ് നിർമാതാക്കളെ കാത്തിരിക്കുന്ന വെല്ലുവിളി. നിർദിഷ്ട
പരിധി പിന്നിട്ടാൽ തുടർന്നുള്ള ഇറക്കുമതിക്കു സാധാരണ തീരുവ ബാധകമാവുമെന്നാണു കരാർ വ്യവസ്ഥ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]