
കോട്ടയം ∙ ക്രംബ് കമ്പനികൾ ഉൽപാദനം നിർത്തി; ഒട്ടുപാൽ വില താഴ്ന്നു. 4 ദിവസം കൊണ്ട് കുറഞ്ഞത് 12 രൂപ.
76% ഡിആർസി (ഡ്രൈ റബർ കണ്ടന്റ്) ഒട്ടുപാലിന്റെ ഇന്നലത്തെ വ്യാപാരവില 127 രൂപയാണ്. കർഷകനു 125 രൂപ കിട്ടും.
ആഭ്യന്തര ക്രംബ് റബർ വില രാജ്യാന്തര വിലയെക്കാൾ ഉയർന്നതോടെ ആഭ്യന്തര ക്രംബ് റബറിനു ഡിമാൻഡ് കുറഞ്ഞു.
ഇതോടെ കമ്പനികൾ ഉൽപാദനം കുറച്ചു. കഴിഞ്ഞ 3 മാസമായി നഷ്ടത്തിലാണു ക്രംബ് ഫാക്ടറികളെന്നും മിക്കവയും ഉൽപാദനം നിർത്തിവച്ചിരിക്കുകയാണെന്നും വ്യാപാരികൾ പറയുന്നു.
ഇന്നലെ ആഭ്യന്തര ക്രംബ് റബർ കിലോഗ്രാമിന് 189 രൂപയാണ്. രാജ്യാന്തര മാർക്കറ്റിൽ വില 145 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]