കൊച്ചി ∙ ഇന്ത്യയിൽ ഇപ്പോഴും വിപണിയിൽ മുന്നിൽ ചൈനീസ് സ്മാർട് ഫോണുകൾ. 2025 ലെ ത്രൈമാസ കണക്കനുസരിച്ച് വിവോയുടെ വൈടു29 5 ജി മോഡലാണ് വിൽപനയിൽ മുന്നിൽ. സാംസങ്ങിന്റെ ഗാലക്സി എ16 5ജി മോഡലാണ് രണ്ടാമത്. ഷഓമി റെഡ്മി 14സി മൂന്നാമതും വിവോയുടെ വൈ 300 നാലാം സ്ഥാനത്തുമുണ്ട്.

ആപ്പിളിന്റെ ഐ ഫോൺ 16 അഞ്ചാം സ്ഥാനത്തേക്ക് എത്തി എന്ന പ്രത്യേകതയുമുണ്ട്. 15,000 രൂപയിൽ താഴെ വിലയുള്ള ഫോണുകളോട് താൽപര്യമുള്ള ഇന്ത്യൻ വിപണിയിൽ ആപ്പിൾ നേടിയത് വലിയ മുന്നേറ്റമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആദ്യ പത്തിൽ വിവോയുടെ 3 മോഡലുകളുണ്ട്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Chinese brands like Vivo dominate the Indian smartphone market in Q3 2025, with Vivo’s V29 leading sales. Apple’s iPhone 16 makes a significant breakthrough in the top 5, highlighting a shift in consumer preferences.