ന്യൂഡൽഹി ∙ ലണ്ടൻ അടക്കം 10 വിദേശ നഗരങ്ങളിലേക്ക് ഇക്കൊല്ലം നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ആംസ്റ്റർഡാം (നെതർലൻഡ്സ്), മാഞ്ചസ്റ്റർ (ബ്രിട്ടൻ), കോപ്പൻഹേഗൻ (ഡെൻമാർക്), സിയെം റീപ് (കംബോഡിയ), ആതൻസ് (ഗ്രീസ്) എന്നിവയ്ക്കു പുറമേ 4 മധ്യേഷ്യൻ നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കുമെന്ന് കമ്പനി സിഇഒ പീറ്റർ എൽബേഴ്സ് പറഞ്ഞു.

മാഞ്ചസ്റ്റർ, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്ക് പാട്ടത്തിനെടുത്ത ബോയിങ് 787–9 വിമാനം അടുത്തമാസം സർവീസ് തുടങ്ങും. പുതിയ റൂട്ടുകൾ കൂടി വരുന്നതോടെ ഇൻഡിഗോ ബന്ധിപ്പിക്കുന്ന രാജ്യാന്തര നഗരങ്ങളുടെ എണ്ണം 51 ആകും.

ആദംപുർ, ജലന്തർ (പഞ്ചാബ്), ഹിൻഡൻ, ഗാസിയാബാദ് (യുപി) എന്നിവിടങ്ങളിലേക്കു സർവീസ് ആരംഭിക്കുന്നതോടെ ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകൾ എത്തുന്ന സ്ഥലങ്ങളുടെ എണ്ണം 95 ആകും.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Indigo Airlines expands its international network with 10 new destinations, including London, Amsterdam, and Manchester. The airline will also increase its domestic reach to 95 locations.