ന്യൂഡൽഹി ∙ യൂറിയ ഇതര വളങ്ങൾക്കുള്ള സബ്സിഡി കേന്ദ്ര മന്ത്രിസഭാ യോഗം വർധിപ്പിച്ചു. കഴിഞ്ഞ വർഷം റാബി സീസണിൽ (ഒക്ടോബർ–മാർച്ച്) 24,000 കോടി രൂപയായിരുന്നു സബ്സിഡിത്തുകയായി നീക്കിവച്ചതെങ്കിൽ ഇക്കുറി 37,952 കോടിയായി വർധിപ്പിച്ചു.
ഫോസ്ഫേറ്റിന്റെ സബ്സിഡി കിലോഗ്രാമിന് 43.6 രൂപയായിരുന്നത് 47.96 രൂപയാക്കി.
സൾഫറിന്റേത് 1.77 രൂപയായിരുന്നത് 2.87 രൂപയാക്കി. നൈട്രജൻ (43.02 രൂപ), പൊട്ടാഷ് (2.38 രൂപ) എന്നിവയുടെ സബ്സിഡി നിരക്കിൽ വർധനയില്ല.
വളങ്ങളുടെ ഇറക്കുമതി വില അടക്കമുള്ളവ പരിഗണിച്ചാണ് സബ്സിഡി വർധിപ്പിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

