ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുഎസിന് അനുകൂലമായ ഡീലുകൾ ഉറപ്പാക്കി പ്രസിഡന്റ് ട്രംപ്. റെയർ എർത്ത് കയറ്റുമതി നിരോധനം ഒരുവർഷത്തേക്ക് മരവിപ്പിക്കാമെന്ന് ചർച്ചയിൽ ഷി സമ്മതംമൂളി.
അമേരിക്കയുടെ സോയാബീൻ വാങ്ങുന്നതും തുടരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈന അമേരിക്കൻ സോയാബീനിനെ ‘ബഹിഷ്കരിച്ചിരുന്നു’.
ചൈനയുടെ മനംമാറ്റത്തിന് പ്രത്യുപകാരമായി ട്രംപ്, ചൈനീസ് ഫെന്റാനിലിനുമേൽ ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ 20ൽ നിന്ന് 10 ശതമാനമായി കുറച്ചു.
ചൈനയ്ക്കുമേലുള്ള മൊത്തം ഇറക്കുമതി തീരുവഭാരം ഇതോടെ 57ൽ നിന്ന് 47 ശതമാനമായി കുറഞ്ഞു. നേരത്തേ ഇന്ത്യ, ബ്രസീൽ എന്നിവയ്ക്കുമേൽ ട്രംപ് 50% ഇറക്കുമതി തീരുവ ചുമത്തിയിരുന്നു.
ഇന്ത്യയും ബ്രസീലുമായിരുന്നു ഏറ്റവുമധികം തീരുവഭാരമുണ്ടായിരുന്ന രാജ്യങ്ങൾ. എന്നാൽ പിന്നീട്, ഫെന്റാനിൽ ഇറക്കുമതി നിയന്ത്രിക്കാനായി ചൈനയ്ക്കുമേൽ ട്രംപ് തീരുവ കുത്തനെ കൂട്ടി 57 ശതമാനമാക്കിയിരുന്നു.
.
shakes hands with China’s President Xi after their historic meeting in South Korea. 6 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ട്രംപും ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടന്നത്.
നല്ല ചർച്ചയാണ് നടന്നതെന്നും ചൈനയ്ക്കുമേലുള്ള തീരുവ 57ൽ നിന്ന് 47 ശതമാനമാക്കി കുറയ്ക്കുന്നതായും ട്രംപ് പിന്നീട് ദക്ഷിണ കൊറിയയിൽനിന്ന് മടങ്ങവേ എയർ ഫോഴ്സ് വൺ വിമാനത്തിൽവച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഡീൽ ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ ചൈനയ്ക്കുമേൽ 100-155% തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
40 മിനിറ്റാണ് ട്രംപ്-ഷി കൂടിക്കാഴ്ച നടന്നത്.
യുഎസും ചൈനയും സുഹൃത്തുക്കളും പങ്കാളികളുമാണെന്ന് ഷി ജിൻപിങ് പ്രതികരിച്ചു. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുനേതാക്കളും കൈകൊടുത്തെങ്കിലും ഒരുമിച്ചുള്ള പൊതുപ്രസ്താവനയ്ക്ക് തയാറാകാതെ പിരിഞ്ഞു.
ലോകത്തെ 2 വലിയ സാമ്പത്തികശക്തികൾ തമ്മിൽ അഭിപ്രായഭിന്നതയുണ്ടാവുക സാധാരണമാണെന്നും ഒന്നിച്ചുനിന്ന് പരിഹാരം കാണാനാണ് ശ്രമമെന്നും ചർച്ചയ്ക്ക് മുന്നോടിയായി ഷി പറഞ്ഞിരുന്നു.
President Trump Participates in a Bilateral Meeting with President Xi
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

