കറുകച്ചാൽ ∙ റബർ ഉൽപാദന ഇൻസെന്റീവ് പദ്ധതിയിൽ താങ്ങുവില 200 രൂപയായി ഉയർത്തിയാലും ഇത്തവണ ഒട്ടുമിക്ക കർഷകർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കില്ലെന്നു സൂചന. നേരത്തേ താങ്ങുവില 180 രൂപയായിരുന്നു.
എന്നാൽ, മാർക്കറ്റ് വില 180 രൂപയ്ക്കു മുകളിലായിരുന്നതിനാൽ ഒട്ടുമിക്ക കർഷകരും പദ്ധതിയിലെ റജിസ്ട്രേഷൻ പുതുക്കിയിട്ടില്ല.
പുതിയ റജിസ്ട്രേഷനും നടന്നിട്ടില്ല. സെപ്റ്റംബർ 30 വരെയായിരുന്നു റജിസ്ട്രേഷൻ പുതുക്കാനുള്ള അവസാന തീയതി.
താങ്ങുവിലയ്ക്ക് ഒപ്പം റജിസ്ട്രേഷൻ നടത്താനുള്ള തീയതി കൂടി നീട്ടി നൽകണമെന്ന് റബർ ഉൽപാദക സംഘങ്ങൾ ആവശ്യപ്പെടുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

