
തിരുവനന്തപുരം∙ ആകെ നിക്ഷേപത്തിന്റെ 20% തുക കരുതൽ ധനമായി സൂക്ഷിക്കണമെന്നും ബാക്കി മാത്രമേ വായ്പ നൽകാവൂ എന്നും സഹകരണ ബാങ്കുകൾക്ക് കർശന നിർദേശം. കാലാവധി പൂർത്തിയായ നിക്ഷേപത്തുക പൂർണമായും മറ്റു നിക്ഷേപങ്ങളുടെ 20%വും ബാങ്കിൽ സൂക്ഷിക്കണമെന്ന് നിലവിലെ സഹകരണ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ടെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല.
ബാങ്കിൽ സൂക്ഷിക്കാവുന്നതിലും അധികമുള്ള തുക കേരള ബാങ്കിൽ നിക്ഷേപിക്കണം. ഇൻസ്പെക്ടർമാർ പ്രതിമാസ പരിശോധനയിൽ ഇത് ഉറപ്പാക്കി റിപ്പോർട്ട് ചെയ്യണമെന്നും ചട്ടമുണ്ട്. പക്ഷേ ഇത് ലംഘിക്കപ്പെട്ടു. ഓഡിറ്റർമാർ കൂടി കണ്ണടച്ചതോടെ ഒന്നിനു പുറകേ ഒന്നായി സഹകരണ ബാങ്കുകൾ തകർന്നു. കരുവന്നൂരിനും കണ്ടലയ്ക്കും പിന്നാലെ കൂടുതൽ ബാങ്കുകളിലെ ക്രമക്കേട് പുറത്തുവന്നത് സഹകരണവകുപ്പിന് പ്രതിസന്ധിയാണ്. നിക്ഷേപം പിൻവലിക്കുന്നത് വർധിക്കുകയും പുതിയ നിക്ഷേപം കുറയുകയും ചെയ്തു. നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടി.
കെട്ടിടനിർമാണവും വസ്തു വാങ്ങലും നിയന്ത്രിക്കും
ബാങ്കിന്റെ പ്രവർത്തന മൂലധനത്തിന്റെ 5 ശതമാനത്തിൽ അധികം ആസ്തി നിക്ഷേപത്തിനായി ഉപയോഗിക്കരുതെന്ന വ്യവസ്ഥ പുതിയ ചട്ടത്തിൽ വരുന്നു. ബാങ്കിന്റെ പേരിൽ വസ്തു വാങ്ങുന്നതും കെട്ടിടം നിർമിക്കുന്നതും നിയന്ത്രിക്കാനാണിത്. നിക്ഷേപത്തുക അപ്പാടെ ഉപയോഗിച്ച് ഇത്തരം ഇടപാടുകൾ നടത്തിയാണ് പല ബാങ്കുകളും തകർന്നത് .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]