
റബർവില വീണ്ടും ഇടിഞ്ഞു തുടങ്ങി. ആർഎസ്എസ്-4ന് വില കിലോയ്ക്ക് ഒരു രൂപ കൂടിക്കുറഞ്ഞ് 183 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. 175 രൂപയാണ് വ്യാപാരിവില.
3 രൂപയിൽ നിന്ന് ഇന്ന് ഒറ്റയടിക്ക് 2.36 ലക്ഷം രൂപയിലേക്ക്; ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഓഹരി ദാ ഇതാണ്!
മുൻനിര ഉപഭോഗ രാജ്യമായ ചൈനയിൽ ഡിമാൻഡ് താഴ്ന്നതോടെ രാജ്യാന്തര വിലയും തകർച്ചയുടെ ട്രാക്കിലായി. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 200 രൂപയ്ക്ക് താഴെയെത്തി. 196 രൂപയിലാണ് നിലവിൽ വ്യാപാരം. റബർ ഉൽപാദനം കൂടുകയും വിപണിയിലേക്ക് ചരക്കുവരവ് ഉയർന്നതും വിലയിറക്കത്തിന് കാരണമാണ്.
അതേസമയം, കേരളത്തിൽ കുരുമുളക് വില തുടർച്ചയായി കൂടുകയാണ്. 100 രൂപ കൂടി വർധിച്ചു. വെളിച്ചെണ്ണ, ഇഞ്ചി, കാപ്പിക്കുരു എന്നിവയ്ക്ക് വിലമാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
3 സ്ഥാനാർഥികളും ഒരേസമയം മണ്ഡലത്തിൽ; വയനാട്ടിൽ തീപ്പൊരി പ്രചാരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]