ന്യൂഡൽഹി ∙ മൊബൈൽ നമ്പർ മറ്റൊരു കമ്പനിയുടെ സർവീസിലേക്കു മാറ്റാൻ കഴിയുന്നതുപോലെ എൽപിജി കണക്ഷനിലും പോർട്ടബിലിറ്റി സൗകര്യം വരുന്നു. എൽപിജി വിതരണക്കാരനെ പാചകഗ്യാസ് ഉപയോക്താവിനുതന്നെ തിരഞ്ഞെടുക്കാവുന്ന സൗകര്യമാണിത്.
പരാതികൾ പെരുകിയതോടെയാണ് എൽപിജിയിലും പോർട്ടബിലിറ്റി നടപ്പാക്കാൻ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് (പിഎൻജിആർബി) നീക്കം തുടങ്ങിയത്.
32 കോടി എൽപിജി കണക്ഷനുകളാണു രാജ്യത്തുള്ളത്. വിതരണം സംബന്ധിച്ചു പ്രതിവർഷം 17 ലക്ഷം പരാതികൾ ലഭിക്കുന്നതായാണ് കമ്പനികളുടെ കണക്ക്.
രേഖപ്പെടുത്താത്ത പരാതികളുടെ എണ്ണം ഇതിന്റെ എത്രയോ ഇരട്ടിവരുമെന്നാണ് കണ്ടെത്തൽ.
ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഡെലിവറി, അതൃപ്തിയുണ്ടെങ്കിൽ 24 മണിക്കൂറിനകം കണക്ഷൻ മാറാനുള്ള സൗകര്യം തുടങ്ങിയവയാണ് പിഎൻജിആർബി പ്രസിദ്ധീകരിച്ച കരടു നിർദേശങ്ങളിലുള്ളത്. കമ്പനികൾക്കും ഉപഭോക്താക്കൾക്കും അഭിപ്രായം രേഖപ്പെടുത്താം.
ഇവകൂടി പരിഗണിച്ചു പരീക്ഷണാടിസ്ഥാനത്തിൽ എൽപിജി പോർട്ടബിലിറ്റി സൗകര്യം ലഭ്യമാക്കും.
അതിനു ശേഷമായിരിക്കും രാജ്യവ്യാപകമായി നടപ്പാക്കുക. കമ്പനി മാറാതെ വിതരണക്കാരനെ മാറ്റാനുള്ള സൗകര്യം നേരത്തേ ഏർപ്പെടുത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]