കൊച്ചി ∙ ടാറ്റ മോട്ടോഴ്സിന്റെ വിഭജനം നാളെ നിലവിൽ വരും. ഇനി മുതൽ ടാറ്റയുടെ യാത്രാവാഹനങ്ങളും വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന വാഹനങ്ങളും നിർമിക്കുക രണ്ടു കമ്പനികളിലായിരിക്കും.
രണ്ടു കമ്പനികളും ലിസ്റ്റഡ് കമ്പനികളാകും.
ടാറ്റയുടെ കാറുകൾ, ഇലക്ട്രിക് കാറുകൾ, ജാഗ്വർ ലാൻഡ് റോവർ എന്നിവയുടെ നിർമാണവും വിപണനവും ഇനി മുതൽ ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലാകും.
പുതുതായി രൂപീകരിക്കുന്ന ടാറ്റ കമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് എന്ന കമ്പനിയായിരിക്കും ടാറ്റയുടെ ട്രക്കുകൾ, ടിപ്പറുകൾ, ബസുകൾ തുടങ്ങി വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിർമാണവും വിപണനവും നടത്തുക. ടാറ്റ മോട്ടോഴ്സ് വിഭജിക്കുമ്പോൾ ഓഹരി ഉടമകൾക്ക് അവരുടെ കൈവശമുള്ള ടാറ്റ മോട്ടോഴ്സ് ഓഹരികൾക്ക് തുല്യ എണ്ണം ഓഹരികൾ രണ്ട് കമ്പനികളിലും ലഭിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

