പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിനെ ഓസ്ട്രേലിയയിൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാൻ ക്ഷണിച്ച് പ്രധാനമന്ത്രി ആന്തണി ആൽബനീസ്.
യുഎഇ സന്ദർശനത്തിനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി, അബുദാബി മുഷ്റിഫിലെ ലുലു ഹൈപ്പർമാർക്കറ്റും സന്ദർശിച്ചു. എം.എ.
യൂസഫലിക്കൊപ്പം ഹൈപ്പർമാർക്കറ്റ് നടന്നുകണ്ട പ്രധാനമന്ത്രി, വിൽപനയ്ക്കുവച്ച പ്രീമിയം ഓസ്ട്രേലിയൻ മീറ്റ്, പഴം-പച്ചക്കറികൾ തുടങ്ങിയവയും നോക്കിക്കണ്ടു.
യുഎഇയിലെ ഓസ്ട്രേലിയൻ അംബാസഡർ റിദ്വാൻ ജാദ്വത്, ഓസ്ട്രേലിയയിലെ യുഎഇ അംബാസഡർ ഫഹദ് ഉബൈദ് മുഹമ്മദ്, ലുലു ഗ്രൂപ്പ് ഡയറക്ടർ ആൻഡ് ചീഫ് സസ്റ്റൈനബിലിറ്റി ഓഫിസർ മുഹമ്മദ് അൽത്താഫ്, ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൾ മജീദ്, ഡയറക്ടർ ഓഫ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി.
നന്ദകുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ഓസ്ട്രേലിയ-യുഎഇ സ്വതന്ത്ര വ്യാപാരക്കരാർ ഒക്ടോബർ ഒന്നിന് പ്രാബല്യത്തിലാകുന്ന പശ്ചാത്തലത്തിലായിരുന്നു ആന്തണി ആൽബനീസിന്റെ യുഎഇ സന്ദർശനം. കരാർ യാഥാർഥ്യമാകുന്നതോടെ ഒട്ടുമിക്ക ഓസ്ട്രേലിയൻ ഉൽപന്നങ്ങൾക്കും യുഎഇയിൽ ഇറക്കുമതി തീരുവ ഇല്ലാതാകും.
യുഎഇയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് വൻതോതിൽ നിക്ഷേപമെത്താനും വഴിയൊരുങ്ങുമെന്ന് ആന്തണി ആൽബനീസ് പറഞ്ഞു.
ഓസ്ട്രേലിയയിലും ലുലു ഹൈപ്പർമാർക്കറ്റുകൾ തുറക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ അദ്ദേഹം ക്ഷണിച്ചു.
ലുലുവിന്റെ സാന്നിധ്യം ഓസ്ട്രേലിയൻ കർഷകർക്ക് നേട്ടമാകും. നിലവിൽ രണ്ട് കമ്പനികളാണ് ഓസ്ട്രേലിയൻ ഹൈപ്പർമാർക്കറ്റ് രംഗത്ത് മേധാവിത്വം പുലർത്തുന്നത്.
വിപണിയിൽ ആരോഗ്യകരമായ മത്സരം ഉറപ്പാക്കാനും കർഷകർക്കും ഉപഭോക്താക്കൾക്കും നേട്ടം ലഭിക്കാനും ലുലുവിന്റെ സാന്നിധ്യം നേട്ടമാകുമെന്നാണ് ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ വിലയിരുത്തൽ.
ഓസ്ട്രേലിയൻ ഉൽപന്നങ്ങൾക്ക് നിലവിൽതന്നെ രാജ്യാന്തരതല വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലൂടെ തൊഴിലവസരങ്ങളും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓസ്ട്രേലിയയിൽ നിന്നുള്ള ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് മിഡിൽ ഈസ്റ്റിലുൾപ്പെടെ ലുലു ലഭ്യമാക്കുന്നതെന്ന് എം.എ.
യൂസഫലിയും പറഞ്ഞു. മെൽബണിലുള്ള ഭക്ഷ്യസംസ്കരണ കേന്ദ്രം വഴിയാണിത്.
നേരത്തേ ഓസ്ട്രേലിയൻ മീറ്റ്, ലാംബ് എന്നിവ ഇറക്കുമതി ചെയ്യാനായി 1983 സെപ്റ്റംബറിൽ താൻ നടത്തിയ ഓസ്ട്രേലിയൻ സന്ദർശനത്തെക്കുറിച്ചും യൂസഫലി പറഞ്ഞു.
Australian produce is the best there is, I want to see it shared with the world. We’ve been working hard to diversify our trading relationships – on the 1st of October our free trade agreement with UAE kicks in.
It’s fantastic news for Australian producers, workers and for our…
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
https://www.manoramaonline.com/business.html
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]