സ്വർണാഭരണ പ്രേമികൾക്കും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും പ്രതീക്ഷകൾ സമ്മാനിച്ച് ഇന്ന് ഉച്ചയോടെ സ്വർണവില താഴ്ന്നിറങ്ങി. ഉച്ചയ്ക്ക് രണ്ടിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് വില 10,765 രൂപയായി.
640 രൂപ താഴ്ന്ന് 86,120 രൂപയിലാണ് ഉച്ചയ്ക്കുശേഷം പവന്റെ വ്യാപാരം.
ഉച്ചയ്ക്കു വില കുറഞ്ഞത് രാവിലെ സ്വർണം വാങ്ങിയവർക്ക് വൻ തിരിച്ചടിയായി. ഇന്നുരാവിലെ ഗ്രാമിന് 130 രൂപ വർധിച്ച് 10,845 രൂപയും പവന് 1,040 ഉയർന്ന് 86,760 രൂപയുമായിരുന്നു വില.
രാവിലെ ഔൺസിന് 3,871.18 ഡോളർ എന്ന സർവകാല ഉയരംതൊട്ട രാജ്യാന്തര വിലയിൽ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതാണ് വിലയെ താഴേക്കുനയിച്ചത്.
ഇതോടെ, 3,798 ഡോളറിലേക്ക് വില കൂപ്പുകുത്തി. പിന്നാലെ, കേരളത്തിലും വില താഴുകയായിരുന്നു.
ലാഭമെടുപ്പിന് സാധ്യതയുണ്ടെന്നും വില തൽക്കാലത്തേക്ക് നേരിയതോതിൽ കുറഞ്ഞേക്കുമെന്നും
റിപ്പോർട്ട് ചെയ്തിരുന്നു.
.
ഉച്ചയ്ക്ക് 18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ കുറഞ്ഞ് 8,915 രൂപയായിട്ടുണ്ട്. വെള്ളിവില മാറിയില്ല, ഗ്രാമിന് 157 രൂപ.
രാവിലെ ഒരു രൂപ കൂടിയിരുന്നു.
∙ സംസ്ഥാനത്തെ മറ്റൊരു വിഭാഗം വ്യാപാരികൾ 18 കാരറ്റ് സ്വർണത്തിന് ഉച്ചയ്ക്ക് നിശ്ചയിച്ച വില 70 രൂപ താഴ്ത്തി 8,855 രൂപയാണ്. വെള്ളിവില 153 രൂപയിൽ ഇവർ മാറ്റമില്ലാതെ നിർത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]