തൊടുപുഴ ∙ കേരളത്തിന്റെ അഭിമാനമായി ‘ഗോൾഡൻ’ കാന്തല്ലൂർ. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ ഗോൾഡ് മെഡലാണ് കാന്തല്ലൂർ നേടിയത്. നിത്യ ഹരിത വനങ്ങളും ആറായിരത്തോളം വർഷം പഴക്കമുള്ള മുനിയറകളും ഗുഹാക്ഷേത്രങ്ങളുമുള്ള പ്രദേശമാണ് കാന്തല്ലൂർ. കച്ചാരം, എർച്ചിപ്പാറ, ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടങ്ങളും ചിന്നാർ, കൂട്ടാർ നദികൾ, ഒരുമല വ്യൂ പോയിന്റ് എന്നിവയെല്ലാം സഞ്ചാരികളുടെ മനം കവരുന്ന ഇടങ്ങളാണ്.
ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന കാന്തല്ലൂരിന്റെ വിനോദസഞ്ചാരയിടങ്ങൾ സുന്ദരമായി തന്നെ നിലൽക്കുന്നു. 700 രൂപമുതൽ പ്രതിദിന വാടകയ്ക്ക് വനംവകുപ്പിന്റെ കാടിനുള്ളിലെ താമസ സൗകര്യങ്ങളും 1000 രൂപ മുതൽ സ്വകാര്യ റിസോർട്ടുകളും ഹോംസ്റ്റേകളും സഞ്ചാരികൾക്ക് ലഭ്യമാണ്. മൂന്നാറിൽ നിന്ന് 49 കിലോമീറ്റർ മാത്രം അകലം. ആപ്പിൾ, ഓറഞ്ച്, സ്ട്രോബറി പ്ലം, വൈറ്റ് സപ്പോർട്ട, ഗ്രീൻ സപ്പോർട്ട, സ്ട്രോബറി, ബട്ടർഫ്രൂട്ട്, മാതളനാരങ്ങ, മാങ്കോപീച്ച് തുടങ്ങി വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]