കോഴിക്കോട്, വയനാട് ജില്ലകളുടെ വികസനത്തിന് പുതിയ കുതിപ്പേകുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാത യാഥാർഥ്യമാകുന്നു. കിഫ്ബിയിൽ നിന്നുള്ള 2,134 കോടി രൂപയുടെ ധനസഹായത്തോടെ നിർമിക്കുന്ന തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനം ഓഗസ്റ്റ് 31ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ.എൻ.
ബാലഗോപാൽ, എ.കെ. ശശീന്ദ്രൻ, ഒ.ആർ.
കേളു, പ്രിയങ്ക ഗാന്ധി എംപി, എംഎൽഎമാരായ ലിന്റോ ജോസഫ്, ടി. സിദ്ധിഖ്, പി.ടി.എ.
റഹീം, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ്, കെ.ആർ.സി.എൽ ഡപ്യൂട്ടി സി.ഇ ബിരേന്ദ്രകുമാർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറും എകെഎം ടണൽ പ്രോജക്ട് നോഡൽ ഓഫിസറുമായ വി.കെ.
ഹാഷിം തുടങ്ങിയവർ സംബന്ധിക്കും. മുൻ എംഎൽഎമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവരും സന്നിഹിതരായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.
ബിജു പറഞ്ഞു.
ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ-ട്യൂബ് ടണലാണ് കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്. താമരശ്ശേരി ചുരത്തിലെ തിരക്ക് ഒഴിവാക്കാൻ ഇതു സഹായിക്കും.
മാത്രമല്ല, കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗവുമാണ് തുരങ്കപ്പാതയെന്നത് ടൂറിസം മേഖലയിൽ ഉൾപ്പെടെ വൻ വികസന സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]