
കൊച്ചി∙ ഓൺബോർഡ് കംപ്യൂട്ടർ സോഫ്റ്റ്വെയർ നിയന്ത്രണമില്ലാതെ നൂതന കാറുകൾക്ക് ഓടാനാവില്ല. കേരളത്തിലെ ഡസനോളം സോഫ്റ്റ്വെയർ കമ്പനികൾ വൻകിട
കാർ കമ്പനികൾക്ക് ഓട്ടമോട്ടീവ് സോഫ്റ്റ്വെയർ നൽകുന്നുണ്ട്. പക്ഷേ വിദേശ ഇലക്ട്രോണിക് ഹാർഡ്വെയറിലാണ് അവയുടെ പ്രവർത്തനം.
അതിനു പകരം ഹാർഡ്വെയർ ഉൽപന്നങ്ങളും കേരളത്തിൽ തന്നെ നിർമിച്ചാലോ? കെൽട്രോൺ അതിനായി പദ്ധതി ആവിഷ്ക്കരിക്കുന്നു.
തിരുവനന്തപുരത്ത് ടെക്നോപാർക്കിലും കിൻഫ്ര പാർക്കിലുമായി പ്രവർത്തിക്കുന്ന നിസാൻ ഡിജിറ്റൽ, ടാറ്റാ എൽക്സി, ആക്സിയ, ഡീപ് സ്പേസ്, ടിസിഎസ്, യുഎസ്ടി, ക്വസ്റ്റ് തുടങ്ങിയ കമ്പനികളാണ് നിലവിൽ ഓട്ടമോട്ടീവ് സോഫ്റ്റ്വെയർ നിർമിച്ച് മെഴ്സിഡീസ്, ബിഎംഡബ്ല്യു, ഔഡി, ജെഎൽആർ, സുസുക്കി, നിസാൻ തുടങ്ങിയ കാർ കമ്പനികൾക്കു നൽകുന്നത്. അതുമായി ബന്ധപ്പെട്ട
ഇക്കോസിസ്റ്റവും അവിടെ രൂപപ്പെട്ടിട്ടുണ്ട്. പക്ഷേ നമുക്കു മുൻപേ, ചെന്നൈയും ബെംഗളൂരുവും പുണെയും നോയിഡയും ഓട്ടമോട്ടീവ് ക്ലസ്റ്ററുള്ള നഗരങ്ങളാണ്.
ക്യാമറയിൽ കാണുന്നതനുസരിച്ച് മുന്നറിയിപ്പു നൽകാനും ഇന്ധന നിലയും ടയറിലെ കാറ്റിന്റെ നിലയും അറിയിക്കാനും എസി തണുപ്പ് നിയന്ത്രിക്കാനും ഉൾപ്പെടെ ഡാഷ് ബോർഡിലെ സേവനങ്ങളെല്ലാം സോഫ്റ്റ്വെയർ വഴിയാണ്.
കാറിന്റെ മസ്തിഷ്കം! പക്ഷേ അതിനായി അവയവങ്ങൾ പോലെ പലതരം കപ്പാസിറ്ററുകൾ, സെൻസറുകൾ, സർക്കീട്ട് ബോർഡ് തുടങ്ങിയ ഇലക്ട്രോണിക് ഹാർഡ്വെയർ വേണം.
നിലവിൽ ചൈനയിൽ നിന്നും മറ്റുമാണ് ഇവ ഇറക്കുമതി ചെയ്യുന്നത്.
കെൽട്രോൺ നിലവിൽ പ്രഷർ സെൻസറുകളും വൈബ്രേഷൻ സെൻസറുകളും മറ്റും നിർമിക്കുന്നുണ്ട്. നേവിയുടെ സിഗ്നൽ ടാപ്പിങിനും സിഗ്നൽ പ്രോസസിങിനും വേണ്ട
ഉപകരണങ്ങൾ. കരകുളത്തെ എക്യുപ്മെന്റ് കോംപ്ലക്സിലും അരൂരിലെ കെൽട്രോൺ കൺട്രോൾസിലുമാണു നിർമാണം.
ഓട്ടമോട്ടീവ് സോഫ്റ്റ്വെയർ കമ്പനികൾ തന്നെ ആവശ്യപ്പെട്ടതനുസരിച്ച് അവർക്കു വേണ്ട ഹാർഡ്വെയറും നൽകാൻ കെൽട്രോൺ നടപടി തുടങ്ങി.
ഇലക്ട്രോണിക് ഹാർഡ്വെയർ നിർമാണത്തിന് ചെറുകിട
വ്യവസായ ക്ലസ്റ്ററും രൂപീകരിക്കാം. കാർ കമ്പനികൾ ഇവ മൊത്തമായി വാങ്ങുകയും ചെയ്യും.
സോഫ്റ്റ്വെയർ രംഗത്ത് എഐയുടെ വരവു മൂലം അവസരങ്ങൾ കുറഞ്ഞാൽ പകരം ഹാർഡ്വെയറിലെ അവസരങ്ങൾ ഉപയോഗപ്പെടുത്താമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]