
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് പ്രാഥമിക ഓഹരി വിപണിയിൽ അവതരിപ്പിച്ച നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്എസ്ഡിഎല്) ഐപിഒയ്ക്ക് ആദ്യ മൂന്നു മണിക്കൂറിനുള്ളിൽ മുഴുവൻ സബ്സ്ക്രിപ്ഷനായി. സ്ഥാപനേതര നിക്ഷേപകർ 92.1 ലക്ഷം ഓഹരികൾക്കാണ് അപേക്ഷിച്ചിട്ടുള്ളത്.
75 ലക്ഷം ഓഹരികൾ അവർക്ക് നീക്കി വച്ചിരുന്ന സ്ഥാനത്താണിത്. ചെറുകിട
നിക്ഷേപകർക്ക് നീക്കിവച്ചിരുന്ന 1.75 കോടി ഓഹരികളുുടെ സ്ഥാനത്ത്1.96 കോടി ഓഹരികൾ സബ്സ്ക്രൈബ് ചെയ്യപ്പെട്ടിട്ടുണ്ട്. കമ്പനി ജീവനക്കാർക്കായി നീക്കി വച്ചിരുന്ന ഓഹരികളും ഇതിനകം പൂർണമായി.
760-800 രൂപയാണ് ഇഷ്യൂ വില. അതേസമയം, ലിസ്റ്റിങ്ങിനു മുമ്പുള്ള അനൗദ്യോഗിക വിപണിയിൽ (ഗ്രേ മാർക്കറ്റ്) 137 രൂപയുടെ പ്രീമിയത്തില്‍ (17% അധികം) ഓഹരിവില എത്തിയിരുന്നു.
അതായത് ഇഷ്യൂ വിലയേക്കാൾ 137 രൂപ അധികം ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി)വന്നതോടെ ലിസ്റ്റിങ് വേളയിൽ വില കുതിച്ചുകയറിയേക്കാമെന്നും ഐപിഒയിൽ നിക്ഷേപിക്കുന്നവർക്ക് വൻ നേട്ടം കിട്ടിയേക്കാമെന്നും പ്രതീക്ഷയുണ്ടായതും ഐപിഒയുടെ സ്വീകാര്യതയേറാൻ കാരണമായി.
നിലവിലെ ഓഹരി ഉടമകളുടെ ഓഹരികൾ വിറ്റഴിക്കും
ഓഗസ്റ്റ് ഒന്ന് വരെയുള്ള എൻഎസ്ഡിഎൽ ഐപിഒ യിലൂടെ 4011.6 കോടി രൂപയാണ് സമാഹരിക്കാനുദ്ദേശിക്കുന്നത്. പൂർണമായും ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) ആണ് നടക്കുന്നത്.
നിലവിലുള്ള ഓഹരി ഉടമകളുടെ പക്കലുള്ള 5.01 കോടി ഓഹരികളാണ് വിൽക്കുന്നത്.
സെബിയുടെ മാർഗ നിർദേശമനുസരിച്ച് പ്രൊമോട്ടർമാർ 15 ശതമാനത്തിൽ കൂടുതൽ ഓഹരി കൈവശം വയ്ക്കാനാകില്ലെന്നതിനെ തുടർന്നാണ് ഓഹരികൾ വിറ്റഴിക്കുന്നത്. ഓഹരിയുടമകളായ ഐഡിബിഐ ബാങ്ക്, എന്‍എസ്ഇ, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, യൂണിയന് ബാങ്ക് എന്നിവർ ഓഹരികള്‍ വിറ്റഴിക്കും. ഐഡിബിഐ ബാങ്കും എന്‍എസ്ഇയും എന്‍എസ്ഡിഎല്ലിന്റെ യഥാക്രമം 26 ശതമാനവും 24 ശതമാനവും ഓഹരികളാണ് കൈവശം വയ്ക്കുന്നത്.
എസ്ബിഐ കൈവശമുള്ള 80 ലക്ഷം രൂപയുടെ ഓഹരികൾ 800 രൂപ എന്ന പ്രൈസ് ബാൻഡിൽ വിറ്റഴിക്കുകയാണെങ്കിൽ പോക്കറ്റിലാകുന്നത് 320 കോടി രൂപയായിരിക്കും. അതായത് 39,900 ശതമാനം നേട്ടം!
ഐഡിബിഐബാങ്ക്, എൻഎസ് സി, എച്ച്ഡിഎഫ് സി ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയ്ക്കും 400 ഇരട്ടിവരെ ലാഭം നേടാനായേക്കും.ബിഎസ്ഇയിലാണ് ഓഗസ്റ്റ് 5ന് എന്എസ്ഡിഎല് ലിസ്റ്റ് ചെയ്യുക. ഇന്ത്യയിലെ പ്രാഥമിക സെക്യൂരിറ്റീസ് റിപ്പോസിറ്ററിയാണ് എന്എസ്ഡിഎൽ. ഓഹരി ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കുന്നതും വ്യാപാരം ചെയ്യുന്നതും കമ്പനി എളുപ്പമാക്കുന്നു 29 വർഷം മുമ്പാണ് സ്ഥാപിതമായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]