കഴിഞ്ഞയാഴ്ച 213 രൂപയിലേക്ക് കയറിയ ആഭ്യന്തര റബർ വില വീണ്ടും താഴേക്കിറങ്ങുന്നു. കേരളത്തിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ കൂടിക്കുറഞ്ഞു.
കഴിഞ്ഞദിവസവും ഒരു രൂപ കുറഞ്ഞിരുന്നു. മഴ മാറി ആകാശം തെളിഞ്ഞതോടെ, ടാപ്പിങ് ഇനി ഊർജിതമായേക്കും.
വിപണിയിലേക്ക് ചരക്കെത്തുന്നത് കൂടാനുള്ള സാധ്യതകളാണ് വിലയെ സ്വാധീനിക്കുന്നത്. ബാങ്കോക്ക് വിപണിയിൽ വില മാറാതെ നിൽക്കുന്നു.
കൊച്ചിയിൽ കുരുമുളക് വിലയിൽ മാറ്റമില്ല.
എന്നാൽ ഓണം, ക്രിസ്മസ്, ന്യൂ ഇയർ സീസൺ മുന്നിൽക്കണ്ടുള്ള സംഭരണത്തിന് തയാറെടുപ്പുകൾ തുടങ്ങിയത് വില ഉയരാനുള്ള സാധ്യതയാണ് ഒരുക്കുന്നത്. തമിഴ്നാട്ടിൽ പച്ചത്തേങ്ങ വിളവെടുപ്പ് തുടങ്ങിയെങ്കിലും ഇന്നു വെളിച്ചെണ്ണ വിലയും മാറിയില്ല.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും കട്ടപ്പനയിൽ കൊക്കോ വിലകൾക്കും മാറ്റമില്ല.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത്
സന്ദർശിച്ചു വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]