
കോഴിക്കോട്∙ , ധനകാര്യ സേവനദാതാക്കളായ ഗുഡ്വിൽ വെൽത്ത് മാനേജ്മെന്റ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ ഓഹരി വിപണി-മ്യൂച്വൽഫണ്ട് സെമിനാർ നാളെ (മേയ് 31).
കോഴിക്കോട് അശോകപുരത്തുള്ള കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിൽ വൈകിട്ട് 3 മുതൽ 5.30വരെയാണ് സെമിനാർ. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാൻ ഡോ.കെ. മൊയ്തു ഉദ്ഘാടനം ചെയ്യും. ഗുഡ്വിൽ വെൽത്ത് മാനേജ്മെന്റ് നാഷണൽ ഹെഡ് ശരവണഭവൻ മുഖ്യാതിഥിയാകും. കാലിക്കറ്റ് ചേംബർ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിക്കും.
സെബി സ്മാർട്സ് ആൻഡ് എൻഎസ്ഇ ട്രെയ്നർ ഡോ. സനേഷ് ചോലക്കാട് മുഖ്യപ്രഭാഷണം നടത്തും. ഇൻവെസ്റ്റേഴ്സ് ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡന്റ് പി.എൻ. റഷീദലി, സെക്രട്ടറി എ. പ്രസന്നകുമാർ എന്നിവർ പ്രസംഗിക്കും. നിക്ഷേപകരുടെ സംശയങ്ങൾക്ക് ഗുഡ്വിൽ വെൽത്ത് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് അനൂപ് മേനോൻ മറുപടി പറയും. ദീർഘകാല ഓഹരി, മ്യൂച്വൽഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം, ലാഭവിഹിതം നൽകുന്ന മികച്ച ഓഹരികൾ, നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നഷ്ടപ്പെട്ട ഓഹരി വീണ്ടെടുക്കൽ, നോമിനി അപ്ഡേറ്റിങ്, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും.
മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വിലവരുന്ന മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ലഭിക്കും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്. പുതുതായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നവർക്ക് ഓഹരി വിപണിയെക്കുറിച്ച് ഡോ.വി.കെ. വിജയകുമാർ എഴുതിയ, 330 രൂപ വിലവരുന്ന ‘ഓഹരി നിക്ഷേപം സമ്പത്തിലേക്കുള്ള വഴികാട്ടി’ എന്ന പുസ്തകം ലഭിക്കും.
സെമിനാറിന്റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരമുണ്ടാകും. വിജയികൾക്ക് ഗുഡ്വിൽ വെൽത്ത് മാനേജ്മെന്റ്, ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങൾ ലഭിക്കും. , ഗുഡ്വിൽ വെൽത്ത് മാനേജ്മെന്റ് എന്നിവയുടെ സ്റ്റോളുകളും ഉണ്ടായിരിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: +91 81368 90609, +91 75399 73444(ഗുഡ് വിൽ – കോഴിക്കോട്)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Malayala Manorama Sampadyam and Goodwill Wealth Management organise free Stock market Mutual Fund Seminar in Kozhikkode
mo-business-mutualfund mo-business-stockmarket mo-business-sampadyam-magazine mo-business-business-news 7q27nanmp7mo3bduka3suu4a45-list 705q25kuediilocjdoauu5suvi 3sdn5dbhvlnj360kbfi72l9e03-list