
റിസർവ് ബാങ്ക് (RBI) കൊണ്ടുവന്ന സ്വർണപ്പണയ വായ്പകളുടെ (gold loan) പുതിയ കരടുനയത്തിൽ (draft norms on gold loans) കേന്ദ്ര ധനമന്ത്രാലയം ‘ഭേദഗതി’ നിർദേശിച്ചതിന് പിന്നാലെ മികച്ച നേട്ടത്തിലേറി മുത്തൂറ്റ് ഫിനാൻസ് (Muthoot Finance), മണപ്പുറം ഫിനാൻസ് (Manappuram Finance) ഓഹരികൾ.
കേരളം ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (NBFCs) രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ വിതരണ സ്ഥാപനങ്ങളുമാണ് മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസും. ഒരുഘട്ടത്തിൽ 7 ശതമാനത്തിലധികം മുന്നേറി 2,243 രൂപവരെ എത്തിയ മുത്തൂറ്റ് ഫിനാൻസ് ഓഹരി, വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോഴുള്ളത് 6.98% ഉയർന്ന് 2,209.40 രൂപയിൽ.
231.81 രൂപയിൽ തുടങ്ങി 242 രൂപവരെ എത്തിയ മണപ്പുറം ഫിനാൻസ് ഓഹരിയിൽ വ്യാപാരം പുരോഗമിക്കുന്നത് 3.47% നേട്ടവുമായി 239.85 രൂപയിലും. രണ്ടുലക്ഷം രൂപവരെ സ്വർണപ്പണയ വായ്പ എടുക്കുന്നവരെ റിസർവ് ബാങ്കിന്റെ പുതിയ നിർദേശങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നത് ഉൾപ്പെടെയുള്ള ഭേദഗതികളാണ് ധനമന്ത്രാലയം മുന്നോട്ടുവച്ചത്.
കേന്ദ്രം നിർദേശിച്ച ഭേദഗതികൾ റിസർവ് ബാങ്ക് പരിശോധിക്കുകയാണ്. ഭേദഗതികൾ റിസർവ് ബാങ്ക് അംഗീകരിച്ചാൽ മുത്തൂറ്റ് ഫിനാൻസിന് അത് വലിയ നേട്ടമാകും. കാരണം, മുത്തൂറ്റ് ഫിനാൻസിന്റെ 60% വായ്പകളും മൂന്നുലക്ഷം രൂപയിൽ താഴെയുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
English Summary:
Muthoot Finance, Manappuram Finance shares soar upto 8% as FinMin seeks exemptions for gold loan norms
b5i436tgb7hdqpeg7j84835no mo-business-goldloan mo-business-stockmarket mo-business-manappuram-finance 7q27nanmp7mo3bduka3suu4a45-list mo-business-muthoot-finance 3sdn5dbhvlnj360kbfi72l9e03-list