
രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബാകാൻ കേരളം; ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളുടെ കുതിപ്പെന്ന് മന്ത്രി ഡോ.ആർ. ബിന്ദു | കേരള സർവകലാശാല | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Kerala set to become Education Hub | Dr R Bindu | KIIFB | Manorama Online
മറ്റു രാജ്യങ്ങളിലെ വിദ്യാർഥികളെ ആകർഷിക്കുംവിധം രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബാകാൻ കേരളം.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ 1,847.36 കോടി രൂപയുടെ 62 വികസനപദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്ന് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.
സ്മാർട് ക്ലാസുകളോട് കൂടിയ അക്കാദമിക് ബ്ലോക്കുകളും മികച്ച സൗകര്യങ്ങളുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളും നൂതന ലബോറട്ടറി കോംപ്ലക്സുകളും ആധുനിക ലൈബ്രറികളും സംസ്ഥാനത്തെ സർവകലാശാലകളിലും ഗവ. കലാലയങ്ങളിലും ഒരുക്കാനായെന്ന് മന്ത്രി പറഞ്ഞു.
എംജി, കേരള സർവകലാശാലകളിലെ ലബോറട്ടറി സമുച്ചയങ്ങൾ ദക്ഷിണേന്ത്യയുടെ ലബോറട്ടി എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നമനത്തിനായി കഴിഞ്ഞ 4 വർഷത്തിനിടെ മാത്രം കിഫ്ബി 6,000 കോടി രൂപ അനുവദിച്ചു.
അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ 2,000 കോടി വിനിയോഗിച്ചു. കുസാറ്റിലെ സൗകര്യങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ കിഫ്ബി അനുവദിച്ചത് 250 കോടിയാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിനായി, രാജ്യാന്തര നിലവാരമുള്ള ഹോസ്റ്റലുകളും ഗവേഷണ കേന്ദ്രങ്ങളും സജ്ജമാക്കാൻ കിഫ്ബി ലഭ്യമാക്കിയത് 617.75 കോടി. കണ്ണൂരിലെ പിണറായിയിൽ എഡ്യുക്കേഷൻ ഹബ് നിർമിക്കാൻ 232.05 കോടി ചെലവിട്ടു.
തിരുവനന്തപുരത്ത് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി റിസർച് പാർക്കിന് നിർമിക്കാൻ വിളപ്പിൽശാലയിൽ 50 ഏക്കറിന് പുറമെ നിർമാണച്ചെലവിന് ലഭിച്ചത് 203.92 കോടി രൂപ. സംസ്ഥാനത്തെ നിരവധി സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ റിസർച് സെന്റർ, സ്റ്റാർട്ടപ്പ് ആൻഡ് ഇൻകുബേഷൻ സെന്റർ എന്നിവ സജ്ജമാക്കാൻ കിഫ്ബി 200 കോടി നൽകി.
ഓരോ ജില്ലയിലും സ്കിൽ ഡവലപ്മെന്റ് പാർക്കുകൾ ഒരുക്കാൻ 350 കോടിയും ആർട്സ് ആൻഡ് സയൻസ് കോളജ്, പ്രൊഫഷണൽ കോളജ്, പോളിടെക്നിക്, ഐടിഐ എന്നിവിടങ്ങളിലെ സ്കിൽ കോഴ്സുകൾ മികവുറ്റതാക്കാൻ 140 കോടിയും അനുവദിച്ചു. വിദേശ വിദ്യാർഥികൾക്കായി ഹോസ്റ്റൽ കോംപ്ലക്സുകൾ കിഫ്ബി ഫണ്ടുപയോഗിച്ച് സർവകലാശാലകളിൽ നിർമിക്കുന്നുണ്ട്.
വിവിധ സർവകലാശാലകളിലെ ഹോസ്റ്റൽ മുറികളുടെ നിർമാണത്തിനായി ഇതിനകം 100 കോടി വിനിയോഗിച്ചു. നാക് അക്രഡിറ്റേഷനിലും എൻഐആർഎഫ് റാങ്കിങ്ങിലും ടൈംസ്, ക്യൂഎസ് തുടങ്ങിയ ദേശീയ റാങ്കിങ്ങിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിലയിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കിഫ്ബി വലിയ കരുത്തായിട്ടുണ്ടെന്നും കേരളത്തെ ഒരു നോളജ് സൊസൈറ്റിയായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala’s Higher Education Soars: Aiming for International Excellence, says Minister Dr R Bindu
mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-kiifb 1uemq3i66k2uvc4appn4gpuaa8-list mo-politics-leaders-rbindu 2m5cvltl9qhj2urr6o9qnmir9i
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]