
യുഎഇ ദിർഹത്തിനും ഇനി ചിഹ്നം; വരുന്നൂ സാമ്പത്തിക കുതിപ്പേകാൻ ഡിജിറ്റൽ ദിർഹവും | ദിർഹം | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – UAE Unveils New Dirham Symbol and Blockchain-Based Digital Dirham | Digital Currency | Riyal Symbol | Malayala Manorama Online News
റിയാലിനു പിന്നാലെ യുഎഇ ദിർഹത്തിനും ഇനി ചിഹ്നം; സാമ്പത്തിക കുതിപ്പേകാൻ ഡിജിറ്റൽ ദിർഹവും
യുഎഇ കേന്ദ്രബാങ്ക് അവതരിപ്പിച്ച ദിർഹം, ഡിജിറ്റൽ ദിർഹം എന്നിവയുടെ ചിഹ്നങ്ങൾ
ഡോളറും യൂറോയും യുവാനും ഇന്ത്യൻ റുപ്പിക്കുമെന്നതുപോലെ യുഎഇ ദിർഹത്തിനും (UAE Dirham) ഇനി സ്വന്തം ചിഹ്നത്തിന്റെ സൗന്ദര്യം. യുഎഇയുടെ കേന്ദ്രബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് യുഎഇയാണ് (CBUAE) ചിഹ്നം അവതരിപ്പിച്ചത്.
പുറമെ, സർക്കാർ പിന്തുണയോടെ 2025ന്റെ അവസാനപാദത്തിൽ പുറത്തിറക്കുന്ന ബ്ലോക്ക്ചെയിൻ അധിഷ്ഠിത ഡിജിറ്റല്‍ ദിർഹം (Digital Dirham) സംബന്ധിച്ച പ്രഖ്യാപനവും കേന്ദ്ര ബാങ്ക് നടത്തി. യുഎഇയുടെ ദേശീയതയും സാമ്പത്തിക സുസ്ഥിരതയും ഉയർത്തിക്കാട്ടുന്ന, രൂപകൽപനയാണ് ദിർഹത്തിന്റെ ചിഹ്നത്തിനുള്ളത്.
യുഎഇ ദേശീയപതാകയുടെ നിറച്ചാർത്തിൽ, വൃത്തത്തിനുള്ളിൽ കാണുംവിധമാണ് ഡിജിറ്റൽ കറൻസി ചിഹ്നം. ‘D’ എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ രണ്ട് വരകളോട് കൂടിയാണ് കറൻസി നോട്ടിന്റെ ചിഹ്നം.
ദിർഹം എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോഴുള്ള ആദ്യ അക്ഷരമെന്ന നിലയിലാണ് ഡി തിരഞ്ഞെടുത്തത്. സുസ്ഥിരതയുടെ പ്രതീകമായാണ് രണ്ടുവരകൾ.
ഡിജിറ്റൽ ദിർഹം ദിർഹത്തിന്റെ ആഗോള സ്വീകാര്യത ഉയർത്താനും സാമ്പത്തിക പുരോഗതി കൂടുതൽ ശക്തമാക്കാനും സഹായിക്കുമെന്നും കേന്ദ്ര ബാങ്ക് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ ദിർഹം ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്വന്തം ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നുണ്ട്.
ഇതിന്റെ ചുവടുപിടിച്ചാണ് യുഎഇ സെൻട്രൽ ബാങ്കിന്റെ നീക്കവും. ഉയർന്ന സുരക്ഷയോടെയും മികവുകളോടെയുമാണ് ഡിജിറ്റല്‍ ദിർഹം അവതരിപ്പിക്കുന്നതെന്ന് ബാങ്ക് വ്യക്തമാക്കി. വ്യക്തികൾക്കും ബിസിനസ് സംരംഭങ്ങൾക്കും അംഗീകൃത ബാങ്കുകൾ, കറൻസി വിനിമയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഡിജിറ്റൽ ദിർഹം നേടാനാകും.
ഡിജിറ്റൽ ദിർഹം നേടാനും സൂക്ഷിക്കാനും ഉപയോഗിക്കാനും വോലറ്റുമുണ്ടാകും. യുഎഇ ദിർഹത്തെ രാജ്യാന്തര കറൻസിയായി ഉയർത്തുക കൂടിയാണ് ഡിജിറ്റൽ ദിർഹത്തിന്റെ ദൗത്യം. രാജ്യാന്തര തലത്തിലെ വ്യാപാര കരാറുകൾക്കും മറ്റും ഇതുപയോഗിക്കാനാകും.
ഓൺലൈൻ റീട്ടെയ്ൽ ഇടപാടുകൾ സുരക്ഷിതമാക്കുന്ന ടോക്കണൈസേഷൻ സൗകര്യവുമുണ്ടാകും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടാനാകുമെന്നും ബാങ്ക് കരുതുന്നു.
നേരത്തേ സൗദി അറേബ്യയും സ്വന്തം കറൻസിയായ റിയാലിന് ചിഹ്നം കൊണ്ടുവന്നിരുന്നു. ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
UAE Unveils New Dirham Symbol and Blockchain-Based Digital Dirham, Aims to Boost International Acceptance and Economic Growth
mo-business-digital-currency mo-technology-blockchain 373lkjl7ejt46rh0fus2uvsbs5 mo-business-centralbankdigitalcurrency mo-business-https-author-manoramaonline-com-editor-html-u-experience-fragments-revamp-mmonline-home-page-fragment-day-in-pictures-master-html 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]