കൊച്ചി ∙ ‘പണ്ടൊക്കെ പേരിടലിനു കുട്ടിമോതിരം വാങ്ങാൻ പലരും കടയിൽ വരുമായിരുന്നു. സ്റ്റാഫിന്റെ ശമ്പളവും വൈദ്യുതി ചാർജുമെല്ലാം അത്തരം ചെറിയ ബിസിനസിലൂടെ നടന്നുപോകുമായിരുന്നു.
ഒരു ഗ്രാമിന് 16,000 രൂപയിലേറെ വിലയായതോടെ അത്തരം സമ്മാനങ്ങൾ വാങ്ങാൻ ആരും വരാതായി. കൂടുമ്പോൾ ഉപഭോക്താക്കൾ അകന്നുപോകുന്നതു പോലെ’– സ്വർണം വിലയിൽ തിളങ്ങുകയാണെങ്കിലും പെരുമ്പാവൂരിലെ ജ്വല്ലറി ഉടമയുടെ വാക്കുകളിൽ വിപണിയുടെ മങ്ങൽ കാണാം.
സ്വർണവിപണിക്ക് പഴയ തിളക്കമില്ല.
ചരിത്രത്തിൽ ഇതുവരെയില്ലാത്ത കുതിപ്പുമായി സ്വർണവില മുന്നേറുമ്പോൾ ഒരുപോലെ ആശങ്കയിലാണ് വിപണിയും ഉപയോക്താക്കളും. സ്വർണവില പവന് ഒരു ലക്ഷവും പിന്നിട്ട് കുതിക്കുന്ന സാഹചര്യത്തിൽ വ്യാപാരത്തിൽ 70% ഇടിവുണ്ടായതായി വ്യാപാരികൾ പറയുന്നു.
സമ്മാനമായി ചെറിയ മോതിരവും വളകളും കമ്മലും മറ്റും നൽകുന്ന രീതി വില വർധനയോടെ ഇല്ലാതായപ്പോൾ ഏറ്റവും വലിയ പ്രതിസന്ധിയിലായത് ചെറുകിട കച്ചവടക്കാരാണ്.
വിവാഹാവശ്യങ്ങൾക്കു മാത്രമാണ് ഇപ്പോൾ പലരും സ്വർണം വാങ്ങുന്നത്. അത്യാവശ്യക്കാർ കൂടുതലും പഴയ സ്വർണം നൽകി മാറ്റിയെടുക്കുകയാണ്.
1 MINUTE AGO
32 MINUTES AGO
37 MINUTES AGO
ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ പല ജ്വല്ലറികളും നിർബന്ധിതരാകുകയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജസ്റ്റിൻ പാലത്ര പറഞ്ഞു. ആഭരണ നിർമാണ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിനു പേർക്കു ജോലി ഇല്ലാതായി.
സ്വർണവില നിരന്തരം മാറിമറിയാൻ തുടങ്ങിയതോടെ മുൻകൂർ ബുക്കിങ് പോലുള്ള പല പദ്ധതികളും ജ്വല്ലറികൾ ഉപേക്ഷിച്ച മട്ടാണ്.
പ്രതിമാസം ചെറിയ തുക നിക്ഷേപിച്ച് സ്വർണം വാങ്ങാൻ കഴിയുന്ന ചില പദ്ധതികൾ മാത്രമാണ് ഇപ്പോഴും തുടരുന്നത്. ജനത്തിന്റെ കയ്യിലിരിക്കുന്ന സ്വർണത്തിന്റെ മൂല്യം ഉയരുന്നുണ്ടെങ്കിലും സ്വർണവില ഉയരുന്നത് സുരക്ഷയുമായി ബന്ധപ്പെട്ട
ആശങ്കകളും സൃഷ്ടിക്കുന്നുണ്ടെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

