ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ 50% തീരുവയുടെ ആഘാതം രണ്ടാംപാദത്തിലെ ജിഡിപിയിൽ പ്രതിഫലിക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ പോലും കരുതിയത്. എന്നാൽ, ആ വിലയിരുത്തലുകളെപ്പോലും നിഷ്പ്രഭമാക്കി ജിഡിപി വളർച്ച മുന്നേറിയത് 8.2 ശതമാനത്തിലേക്ക്.
റിസർവ് ബാങ്കിന്റെയടക്കം അനുമാനങ്ങളെ കടത്തിവെട്ടിയാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്കിലെ കുതിപ്പ്. നടപ്പുസാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) സാമ്പത്തികവളർച്ചനിരക്ക് 8.2%.
കഴിഞ്ഞ 6 പാദങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചനിരക്കാണിത്. റിസർവ് ബാങ്കിന്റെ അനുമാനം വെറും 7 ശതമാനമായിരുന്നു.
മിക്ക ഏജൻസികളും 7 മുതൽ 7.5% വരെ മാത്രമാണ് പ്രവചിച്ചിരുന്നത്. യുഎസ് തീരുവയുടെ ആഘാതം പ്രതിഫലിക്കുമെന്നു സർക്കാർ പോലും പ്രതീക്ഷിച്ചത് രണ്ടാം പാദത്തിലായിരുന്നു.
ആദ്യ പാദത്തിൽ (ഏപ്രിൽ–ജൂൺ) 7.8 ശതമാനമായിരുന്നു വളർച്ചനിരക്കാണ് രണ്ടാം പാദത്തിൽ 8.2 ശതമാനമായി ഉയർന്നത്. ഇതോടെ ഈ വർഷത്തിന്റെ ആദ്യപകുതിയിലെ ജിഡിപി വളർച്ച 8 ശതമാനമായി.
നടപ്പുസാമ്പത്തികവർഷത്തെ ആകെ ജിഡിപി വളർച്ചനിരക്ക് 6.3% മുതൽ 6.8% വരെയായിരിക്കുമെന്നായിരുന്നു നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ അനുമാനം. എന്നാൽ ഇതിനെ മറികടന്നേക്കുമെന്നാണ് പുതിയ കണക്ക് സൂചിപ്പിക്കുന്നത്.
ഇതിനു മുൻപത്തെ ഉയർന്ന സാമ്പത്തികവളർച്ച നിരക്കായ 8.4% രേഖപ്പെടുത്തിയത് 2024 ജനുവരി–മാർച്ച് പാദത്തിലാണ്.
ഉയർന്ന വളർച്ച രേഖപ്പെടുത്തിയ സാഹചര്യത്തിൽ അടുത്ത ആഴ്ച ചേരുന്ന റിസർവ് ബാങ്ക് പണനയ സമിതി യോഗം പലിശ വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ട്. കാർഷിക ഉൽപാദനത്തിൽ കുറവുണ്ടായെങ്കിലും ജിഎസ്ടി നിരക്ക് പരിഷ്കാരം മുൻകൂട്ടി കണ്ട് ഫാക്ടറി ഉൽപാദനം വർധിച്ചതാണ് കണക്കിൽ പ്രധാനമായും പ്രതിഫലിച്ചത്. 2024–25 രണ്ടാം പാദത്തിൽ ഉൽപാദന വളർച്ച 2.2 ശതമാനമായിരുന്നത് ഇക്കുറി 9.1 ശതമാനമായിട്ടാണ് വർധിച്ചത്.
കാർഷിക ഉൽപാദന വളർച്ച അതേസമയം 4.1 ശതമാനമായിരുന്നത് 3.5 ശതമാനമായി കുറഞ്ഞു.
സേവനമേഖലയിൽ രണ്ടക്ക വളർച്ച രേഖപ്പെടുത്തി. ഉയർന്ന വളർച്ച നിരക്കോടെ, ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യ നിലനിർത്തി. ജൂലൈ–സെപ്റ്റംബർ പാദത്തിൽ ചൈനയുടെ വളർച്ച 4.8 ശതമാനമായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

