ഇന്ത്യയുടെ ജിഡിപി വളർച്ച ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ പാദത്തിൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി 8.2% വളർന്നത് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങളുടെ മികവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാവശ്യമായ നയങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരുന്ന നടപടി സർക്കാർ തുടരുമെന്നും മോദി എക്സിൽ അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾ സുസ്ഥിര വികസനത്തിന് കരുത്തുപകരുന്നതിന്റെ തെളിവാണ് ഈ ജിഡിപി വളർച്ചയെന്ന് നിർമല സീതാരാമനും പറഞ്ഞു.
റിസർവ് ബാങ്കിന്റെ ഉൾപ്പെടെ പ്രവചനങ്ങളെ കടത്തിവെട്ടുന്നതാണ് ഇന്ത്യയുടെ 8.2% വളർച്ച. 7% വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം.
പൊതുവേ സാമ്പത്തിക ഏജൻസികൾ പ്രതീക്ഷിച്ചിരുന്നത് ശരാശരി 7.3 ശതമാനവുമാണ്.
The 8.2% GDP growth in Q2 of 2025-26 is very encouraging. It reflects the impact of our pro-growth policies and reforms.
It also reflects the hard work and enterprise of our people. Our government will continue to advance reforms and strengthen Ease of Living for every citizen.
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപാതിയിൽ ജിഡിപി വളർച്ചനിരക്ക് 8 ശതമാനമാണെന്നു പറഞ്ഞ നിർമല, സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്ന നയങ്ങൾ തുടർന്നും മോദി സർക്കാർ നടപ്പാക്കുമെന്നും പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാർ പുറത്തുവിട്ട ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തുവന്നു.
രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് എക്സിൽ അദ്ദേഹത്തിന്റെ വിമർശനം.
The GDP estimates released today shows the robust economic growth and momentum of the Indian economy. With a Real GDP growth rate of 8.2% for Q2- FY 2025-26 (July-Sept), India is the world’s fastest growing major economy.
In the current financial year, Real GDP has registered…
ഐഎംഎഫിന്റെ സി ഗ്രേഡ്?
ഇന്ത്യയുടെ സമ്പദ് സൂചികാ കണക്കുകൾക്ക് ഐഎംഎഫ് കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ ‘സി ഗ്രേഡ്’ ആണ് നൽകിയിരിക്കുന്നത്. ആകെയുള്ള എ, ബി, സി, ഡി എന്നിങ്ങനെ 4 ഗ്രേഡുകളിൽ അവസാനത്തേതിന് മുന്നിലുള്ള ഗ്രേഡ്.
കണക്കുകൾ ശരിവയ്ക്കാമെങ്കിലും പോരായ്മകളുണ്ടെന്ന് സൂചിപ്പിക്കുന്ന ഗ്രേഡ് ആണിത്. അതായത്, ഇന്ത്യ പുറത്തുവിടുന്ന സാമ്പത്തിക വളർച്ചാക്കണക്കുകളെ അംഗീകരിക്കാം.
പക്ഷേ, ആ കണക്കുകൾ തയാറാക്കാൻ അടിസ്ഥാനമാക്കുന്ന സൂചികകളിൽ പോരായ്മയുണ്ടെന്ന് ഈ ഗ്രേഡ് പറയുന്നു.
ജിഡിപി കണക്കാക്കാൻ ഇന്ത്യ ഉപയോഗിക്കുന്ന ബേസ് ഇയർ (അടിസ്ഥാന വർഷം) മാറ്റേണ്ടിവരും. നിലവിൽ 2011-12 ആണ് അടിസ്ഥാനവർഷം.
ഇത് ‘ഔട്ട്ഡേറ്റഡ്’ (കാലപ്പഴക്കം) ആയെന്ന് സി ഗ്രേഡ് വ്യക്തമാക്കുന്നു. പണപ്പെരുപ്പം വിലയിരുത്തുന്ന സൂചികയിലും പോരായ്മകളുണ്ട്.
It is ironic that the quarterly GDP numbers have been released very soon after an IMF report gave the second-lowest grade of C to India’s national accounts statistics in its annual assessment of the Indian economy.
The numbers continue to be disappointing. There has been no…
ജയറാം രമേശിന്റെ വാദം
രാജ്യത്ത് നിക്ഷേപ വളർച്ച പ്രകടമല്ലെന്നും ജനങ്ങൾ വിലക്കയറ്റത്തിന്റെ പിടിയിലാണെന്നും തന്റെ ട്വീറ്റിൽ ജയറാം രമേശ് പറയുന്നു.
വെറും 0.5% അടിസ്ഥാന പണപ്പെരുപ്പം വിലയിരുത്തിയാണ് കേന്ദ്രത്തിന്റെ കണക്കുകൾ. ഐഎംഎഫിന്റെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ധൃതിപിടിച്ച് ജിഡിപി കണക്ക് പുറത്തുവിട്ടതിൽ വൈരുധ്യമുണ്ട്.
ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണെന്ന കേന്ദ്രസർക്കാരിന്റെ വാദങ്ങളും ഐഎംഎഫിന്റെ സി ഗ്രേഡും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജിഡിപി ഉൾപ്പെടെ കണക്കാക്കാനുള്ള അടിസ്ഥാന വർഷം മാറ്റാൻ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 2022-23 ആയിരിക്കും പുതിയ അടിസ്ഥാന വർഷം.
ഇതുപ്രകാരമുള്ള ആദ്യ ജിഡിപിക്കണക്ക് 2026 ഫെബ്രുവരിയിലാണ് പുറത്തുവിടുക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

