
യുക്രെയ്നിൽ റഷ്യ നടത്തുന്നത് ‘മോദിയുടെ യുദ്ധം’ ആണെന്ന വിവാദ പ്രസ്താവനയ്ക്കുശേഷവും ഇന്ത്യയ്ക്കെതിരെ കടുത്ത പ്രകോപനം തുടർന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. യുദ്ധം തുടരാൻ ഇന്ത്യ റഷ്യയ്ക്ക് നൽകുന്ന സാമ്പത്തിക പിന്തുണയ്ക്ക് കടിഞ്ഞാണിടാനാണ് ഇന്ത്യയ്ക്കുമേൽ ട്രംപ് 50% തീരുവ ചുമത്തുന്നതെന്നു പറഞ്ഞ നവാരോ, ഇന്ത്യയിലേക്ക് റഷ്യയിൽ നിന്ന് ഒഴുകുന്നത് ‘ബ്ലഡ് ഓയിൽ’ ആണെന്നും എക്സിൽ അഭിപ്രായപ്പെട്ടു.
2/ Here’s how the India-Russia oil mathematics works:
American consumers buy Indian goods while India keeps out U.S.
exports through high tariffs and non-tariff barriers. India uses our dollars to buy discounted Russian crude.
അമേരിക്കയിലെ ഉപഭോക്താക്കൾ ഇന്ത്യൻ ഉൽപന്നങ്ങൾ വാങ്ങുകയും ഇന്ത്യയ്ക്ക് ഡോളർ നൽകുകയും ചെയ്യുന്നു. അതേ ഡോളർ ഉപയോഗിച്ചാണ് ഇന്ത്യ ഡിസ്കൗണ്ട് നിരക്കിൽ റഷ്യൻ എണ്ണ വാങ്ങിക്കൂട്ടുന്നതെന്ന് നവാരോ വിമർശിച്ചു.
കുറഞ്ഞവിലയ്ക്ക് കിട്ടുന്ന റഷ്യൻ എണ്ണ ഇന്ത്യൻ എണ്ണക്കമ്പനികൾ പൊതുവിപണിയിൽ മറിച്ചുവിറ്റ് ലാഭമുണ്ടാക്കുന്നു. പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണയാണ് യൂറോപ്പിലേക്ക് ഉൾപ്പെടെ ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.
റഷ്യയിൽ നിന്ന് വാങ്ങുന്ന എണ്ണയുടെ ഏതാണ്ട് പാതിയോളമാണിതെന്ന് നവാരോ പറഞ്ഞു.
അമേരിക്കയ്ക്ക് ഇന്ത്യയുമായി 50 ബില്യൻ ഡോളറിന്റെ വ്യാപാരക്കമ്മിയുണ്ട്. ഇന്ത്യ ഈ പണം ഉപയോഗിച്ച് റഷ്യൻ എണ്ണ വാങ്ങുകയും റഷ്യ യുക്രെയ്ൻ പൗരന്മാരെ കൊല്ലുകയുമാണ്.
ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി തുടരുകയും അതേസമയം യുഎസിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ വാങ്ങാനും ശ്രമിക്കുന്നു. അമേരിക്കൻ പ്രതിരോധ കമ്പനികൾ ഇന്ത്യയിൽ പ്ലാന്റുകൾ തുടങ്ങണമെന്നും ഇന്ത്യ പറയുന്നു.
മുൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയുടെ ഈ കൗശലത്തിനു വഴങ്ങിയിരുന്നു. എന്നാൽ, പ്രസിഡന്റ് ട്രംപ് അതിനെ ചെറുക്കുകയാണ്.
9/ The Biden admin largely looked the other way at this madness.
President Trump is confronting it. A 50% tariff—25% for unfair trade and 25% for national security—is a direct response.
If India, the world’s largest democracy, wants to be treated like a strategic partner of… 50% തീരുവയിൽ 25% ഇന്ത്യയുടെ ഈ അനുചിതമായ വ്യാപാര നയത്തിനുമേലുള്ള ട്രംപിന്റെ തീരുവയാണ്. 25% അമേരിക്കയുടെ രാജ്യസുരക്ഷ ഉറപ്പാക്കാനുമാണെന്ന് നവാരോ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയ്ക്ക് അമേരിക്കയിൽ നിന്ന് തന്ത്രപ്രധാന വാണിജ്യ പങ്കാളിയെന്ന സ്ഥാനം ലഭിക്കണമെങ്കിൽ ഇന്ത്യ അതിനനുസരിച്ച് പെരുമാറണമെന്നു പറഞ്ഞ നവാരോ, യുക്രെയ്നിലേക്കുള്ള സമാധാനപാത നീളുന്നത് ന്യൂഡൽഹിയിൽ നിന്നാണെന്നും വ്യക്തമാക്കി.
അതേസമയം, റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കേന്ദ്രം മുൻപ് പ്രതികരിച്ചിരുന്നു. റഷ്യയും യുക്രെയ്നും ചർച്ച ചെയ്ത് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കാനാണ് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന എണ്ണ വാങ്ങുന്നത്. അത് വാണിജ്യതന്ത്രമാണ്.
ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുന്നതുകൊണ്ടാണ് പൊതുവിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞുനിൽക്കുന്നത്.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങാൻ തയാറായില്ലെങ്കിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില കുത്തനെ കൂടുമെന്ന് മുൻ പ്രസിഡന്റ് ജോ ബൈഡൻ മോദിയുമായുള്ള കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടതും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer:
ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് x/Sumitൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]