കൊച്ചി∙ വ്യവസായ എസ്റ്റേറ്റുകളിൽ പണം പൂർണമായി അടച്ച് വ്യവസായം നടത്താൻ ഭൂമി പതിറ്റാണ്ടുകൾക്കു മുൻപ് ഏറ്റെടുത്തവർക്ക് അടുത്ത മാസം തന്നെ പട്ടയം നൽകാനുള്ള ഉത്തരവ് പുറത്തിറങ്ങുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. റവന്യു വകുപ്പുമായി ഇക്കാര്യത്തിലുള്ള അഭിപ്രായ ഭിന്നതകൾ ചർച്ചയിലൂടെ പരിഹരിച്ചു. ഭൂമിക്കു പട്ടയം കിട്ടിയാൽ ഏതു വ്യവസായവും അവിടെ നടത്താൻ കഴിയും. നിലവിലുള്ള ബിസിനസിൽ മാറ്റം വരുത്താം. മുൻപ് ഇതിനു കഴിയുമായിരുന്നില്ല. അവകാശികൾക്ക് ഭൂമി കൈമാറാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കും. പുതിയ അവകാശികളും വ്യവസായം തുടർന്നു നടത്തണമെന്നു മാത്രം. ഇക്കാര്യങ്ങൾ ഉത്തരവിലുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]