
കാത്തിരിപ്പ് അവസാനിക്കുന്നു; നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്എസ്ഡിഎല്) നിക്ഷേപകർ കാത്തിരുന്ന ഐപിഒയ്ക്ക് നാളെ തുടക്കം. 760-800 രൂപയാണ് ഇഷ്യൂ വില.
അതേസമയം, ലിസ്റ്റിങ്ങിനു മുമ്പുള്ള അനൗദ്യോഗിക വിപണിയിൽ (ഗ്രേ മാർക്കറ്റ്) 137 രൂപയുടെ പ്രീമിയത്തിലാണ് (17% അധികം) ഓഹരിവിലയുള്ളത്. അതായത്, ഇഷ്യൂ വിലയേക്കാൾ 137 രൂപ അധികമാണ് ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി).
ലിസ്റ്റിങ് വേളയിൽ വില കുതിച്ചുകയറിയേക്കാമെന്നും ഐപിഒയിൽ നിക്ഷേപിക്കുന്നവർക്ക് വൻ നേട്ടം കിട്ടിയേക്കാമെന്നുമാണ് ഇതു സൂചിപ്പിക്കുന്നത്. എങ്കിലും, ജിഎംപി മാറിമറിഞ്ഞേക്കാമെന്നതിനാൽ ലിസ്റ്റിങ് വിലയും അതിനനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാം.
വിപണി മൂല്യം
ഏറ്റവും ഉയർന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തിൽ 16,000 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം കണക്കാക്കുന്നത്.
ജൂൺ 12ന് 1,275 രൂപയായിരുന്നു ജിഎംപി. എന്നാൽ, ഇഷ്യൂ വില ഇതിലും വൻതോതിൽ താഴ്ത്തിയാണ് കമ്പനി നിശ്ചയിച്ചതെന്നതിനാൽ ജിഎംപിയും പിന്നീട് താഴുകയായിരുന്നു.
ഫലത്തിൽ, എൻഎസ്ഡിഎൽ ഓഹരികൾ ഗ്രേ മാർക്കറ്റിൽ നിന്നു വാങ്ങിയവർക്ക് ഇഷ്യൂ വില വൻ തിരിച്ചടിയാണ്. ഗ്രേ മാര്‍ക്കറ്റിലെ വിലയേക്കാൾ കുറഞ്ഞവിലയ്ക്ക് നേരത്തേയും പല കമ്പനികളും ഐപിഒ വില നിശ്ചയിച്ചിട്ടുണ്ട്.
ടാറ്റാ ടെക്നോളജീസ്, യുടിഐ അസറ്റ് മാനേജ്മെന്റ് കമ്പനി, പിബി ഫിന്‍ടെക് തുടങ്ങിയവ ഉദാഹരണം. അടുത്തിടെ നടന്ന എച്ച്ഡിബി ഫിനാന്‍ഷ്യലിന്റെ ഐപിഒ വിലയും ഗ്രേ മാര്‍ക്കറ്റിലെ വിലയേക്കാൾ കുറവായിരുന്നു
∙ജൂലൈ 30 മുതൽ ഓഗസ്റ്റ് ഒന്നുവരെയാണ് എൻഎസ്ഡിഎൽ ഐപിഒ.
∙ 4011.6 കോടി രൂപയാണ് സമാഹരിക്കാനുദ്ദേശിക്കുന്നത്.
∙ പൂർണമായും ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) ആണ്.
നിലവിലുള്ള ഓഹരി ഉടമകളാണ് ഓഹരി വിൽപ്പന നടത്തുക.
∙ഐപിഒയിൽ പുതിയ ഓഹരികളില്ല (ഫ്രഷ് ഇഷ്യൂ)
∙ ഒഎഫ്എസ് വഴി വിൽക്കുന്നത് പ്രൊമോട്ടർമാരുടെ പക്കലുള്ള 5.01 കോടി ഓഹരികൾ
സെബിയുടെ മാർഗ നിർദേശമനുസരിച്ച് പ്രൊമോട്ടർമാർ 15 ശതമാനത്തിൽ കൂടുതൽ ഓഹരി കൈവശം വയ്ക്കാനാകില്ലെന്ന നിർദേശത്തെ തുടർന്നാണ് ഓഹരികൾ വിറ്റഴിക്കുന്നത്. ഓഹരിയുടമകളായ ഐഡിബിഐ ബാങ്ക്, എന്‍എസ്ഇ, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, യൂണിയന് ബാങ്ക് എന്നിവർ ഓഹരികള്‍ വിറ്റഴിക്കും. ഐഡിബിഐ ബാങ്കും എന്‍എസ്ഇയും എന്‍എസ്ഡിഎല്ലിന്റെ യഥാക്രമം 26 ശതമാനവും 24 ശതമാനവും ഓഹരികളാണ് കൈവശം വയ്ക്കുന്നത്.
എസ്ബിഐ കൈവശമുള്ള 80 ലക്ഷം രൂപയുടെ ഓഹരികൾ 800 രൂപ എന്ന പ്രൈസ് ബാൻഡിൽ വിറ്റഴിക്കുകയാണെങ്കിൽ പോക്കറ്റിലാകുന്നത് 320 കോടി രൂപയായിരിക്കും. അതായത് 39,900 ശതമാനം നേട്ടം!
എന്‍എസ്ഡിഎല്ലിന്റെ ഐപിഒയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിൽ സെബിയുടെ തത്വത്തിലുള്ള അനുമതി ലഭിച്ച ശേഷം നിക്ഷേപകരുടെ നീണ്ട
കാത്തിരിപ്പിനൊടുവിലാണ് ഐപിഒ നാളെ നടക്കുന്നത്. ഐപിഒയുടെ മൂല്യനിർണയം സംബന്ധിച്ച് നീണ്ട
ചർച്ചകൾ നടന്നതാണ് ഇഷ്യു വൈകാനിടയാക്കിയത്. ഇതിനെ തുടർന്ന് ലിസ്റ്റിങ് നീട്ടിവയ്ക്കാൻ കമ്പനി സെബിയുടെ അനുമതി തേടി.
വിപണിയിലെ തിരുത്തലും ഐപിഒ വൈകിപ്പിക്കാൻ കാരണമായി. എസ്ബിഐ, യൂണിയന് ബാങ്ക്, കനറാ ബാങ്ക് എന്നിവയാണ് മറ്റ് ഓഹരിയുടമകള്‍.
ബിഎസ്ഇയിലാണ് ഓഗസ്റ്റ് 5ന് എന്എസ്ഡിഎല് ലിസ്റ്റ് ചെയ്യുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]