ന്യൂഡൽഹി ∙ യുപിഐ വഴി ബാങ്ക് ബാലൻസ് പരിശോധിക്കൽ, ഓട്ടോ പേ ക്രമീകരിക്കൽ തുടങ്ങിയ ഇടപാടുകൾക്ക് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പരിധി വയ്ക്കുന്നു. പണമിടപാടുകളുടെ പരിധിയിൽ മാറ്റമില്ല.

യുപിഐ സംവിധാനത്തിലെ ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. ഒരു ദിവസം 50 തവണ മാത്രമേ ബാങ്ക് ബാലൻസ് പരിശോധിക്കാൻ കഴിയൂ. ഇടപാടുകൾ ഏറെയുള്ള പീക്ക് മണിക്കൂറുകളിൽ വേണമെങ്കിൽ ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 5 മുതൽ രാത്രി 9.30 വരെയുമാണ് തിരക്കേറിയ മണിക്കൂറുകളായി കണക്കാക്കുന്നത്.

Image Credit: simon2579 /istockphoto.com

നിശ്ചിത ഇടവേളകളിൽ തനിയെ പണമിടപാട് നടക്കുന്ന ഓട്ടോ പേ ക്രമീകരിക്കാനും പരിധി വച്ചു. ഒരു തവണ ശ്രമിച്ച് പരാജയപ്പെട്ടാൽ 3 തവണ മാത്രമേ അവസരം ലഭിക്കൂ. ജൂലൈ 31നകം പുതിയ ചട്ടം പാലിക്കണമെന്നാണ് നിർദേശം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

UPI transaction limits are being implemented by NPCI in India, restricting bank balance checks and autopay attempts to reduce system load. These new rules will be enforced by July 31st.