
ഇന്ത്യൻ സൈന്യത്തിനു കരുത്തു പകരാൻ ഇനി പാലക്കാടിന്റെ ‘ടട്രാ’
കഞ്ചിക്കോട് (പാലക്കാട്) ∙ ഇന്ത്യൻ സൈന്യത്തിനു കരുത്തു പകരാൻ ബെമ്‌ൽ തദ്ദേശീയമായി നിർമിച്ച ഹൈ മൊബിലിറ്റി വാഹനമായ 12 x 12 ടട്രാ കൂടിയെത്തുന്നു. പൂർണമായി പാലക്കാട് കഞ്ചിക്കോട് ബെമ്‌ൽ പ്ലാന്റിൽ നിർമിച്ച വാഹനം ഉടൻ സൈന്യത്തിനു കൈമാറും.
ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനു (ഡിആർഡിഒ) വേണ്ടി വാഹന ഗവേഷണ വികസന സ്ഥാപനത്തിന്റെ (വിആർഡിഇ) സഹകരണത്തോടെയാണു ബെമ്‌ൽ 12 x 12 ടട്രാ തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ചത്. സൈനിക വാഹനങ്ങളുടെയും പടക്കോപ്പുകളുടെയും നീക്കത്തിനാണു 12 ടയറുകളുള്ള ടട്രാ ഉപയോഗിക്കുക. ബ്രഹ്മോസ് മിസൈൽ ഉൾപ്പെടെ വിക്ഷേപിക്കുന്ന ബേസ് വാഹനമാണിത്.
ഏറ്റവും കടുപ്പമുള്ള ഭൂഭാഗങ്ങളിലും വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ അനുയോജ്യമായ രീതിയിലാണു രൂപകൽപന.
65 ടൺ ഗ്രോസ് വെഹിക്കിൾ വെയ്റ്റ് (ജിവിഡബ്ല്യു) വഹിക്കാവുന്ന 12 x 12 ടട്രാ ബെമ്‌ൽ പ്ലാന്റിലെ ഭാവി ഉൽപന്ന നവീകരണ – ഇൻക്യുബേഷൻ സെന്ററിലാണ് (എഫ്പിഐഐസി) നിർമിച്ചത്. ബെമ്‌ൽ സിഎംഡി ശാന്തനു റോയിയും വിആർഡിഇ ഡയറക്ടർ ജി.രാമമോഹന റാവുവും ചേർന്നു ലോഞ്ചിങ് നിർവഹിച്ചു.
English Summary:
BEML’s indigenously manufactured 12×12 Tatra high-mobility vehicle, built in Kanjikode, Palakkad, is set to join the Indian Army, enhancing its capabilities. This powerful vehicle is capable of carrying a 65-ton payload and is even used as a BrahMos missile launcher.
mo-auto-militaryvehicles mo-defense-indianarmy mo-business-business-news 7q27nanmp7mo3bduka3suu4a45-list 213rb8lj57qm0ohu4bgq1bfqdm 1uemq3i66k2uvc4appn4gpuaa8-list