ന്യൂഡൽഹി ∙ എജിആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) കുടിശിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ടെലികോം കമ്പനിയായ വോഡഫോൺ–ഐഡിയയ്ക്ക് (വിഐ) ആശ്വാസം. 2016–17 വരെയുള്ള കുടിശികത്തുക പുനഃപരിശോധിക്കാൻ കമ്പനിയിൽ 49% ഓഹരിയുടമ കൂടിയായ കേന്ദ്രസർക്കാരിന് സുപ്രീം കോടതി അനുമതി നൽകി.
ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പക്ഷേ, വിഐയുടെ ഓഹരികൾ ഇന്ന് 5.32% ഇടിഞ്ഞ് 9.44 രൂപയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. കോടതി വിധിക്ക് പിന്നാലെ ബ്രോക്കറേജുകൾ വിഐ ഓഹരികളുടെ റേറ്റിങ് ഉയർത്തിയിട്ടും വീഴ്ചയ്ക്ക് തടയിടാനായില്ല.
കുടിശികയിൽ കേന്ദ്രം ഭാഗികമായ ഇളവു നൽകിയാൽ പോലും സാമ്പത്തിക പ്രതിസന്ധിയിലായ വോഡഫോൺ–ഐഡിയയ്ക്ക് വലിയ നേട്ടമാകും. ടെലികോം കമ്പനികളിൽ നിന്ന് സ്പെക്ട്രം ചാർജ്, ലൈസൻസ് ഫീ അടക്കമുള്ളവ കണക്കാക്കാനായി സർക്കാർ ഉപയോഗിക്കുന്ന വരുമാനക്കണക്കാണ് എജിആർ.
മുൻപ് ടെലികോം വരുമാനം മാത്രമാണ് എജിആർ കണക്കാക്കാനായി ഉപയോഗിച്ചിരുന്നതെങ്കിൽ, പിന്നീടിതിൽ ടവർ വാടക അടക്കമുള്ള ടെലികോം ഇതര വരുമാനം കൂടി ഉൾപ്പെടുത്തി. ഇത് വോഡഫോൺ–ഐഡിയ അടക്കമുള്ള കമ്പനികൾക്ക് ഭീമമായ കുടിശികയ്ക്കും സാമ്പത്തികബാധ്യതയ്ക്കും വഴിവച്ചു.
കുടിശികത്തുക അന്തിമമാക്കിയ കോടതി ഇതടച്ചു തീർക്കാനായി 10 വർഷവും നൽകി.
എന്നാൽ ടെലികോം വകുപ്പ് 2016–17ലെ എജിആർ കുടിശിക ചൂണ്ടിക്കാട്ടി 5,606 കോടി രൂപയുടെ പുതിയ നോട്ടിസ് വോഡഫോൺ–ഐഡിയയ്ക്കു നൽകി. ഇതിനെതിരെയാണ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാരിന്റെ ഓഹരിപങ്കാളിത്തം കണക്കിലെടുത്ത കോടതി വിഷയം നയപരമാണെന്ന് നിരീക്ഷിച്ചു.
വോഡഫോൺ–ഐഡിയയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ 20 കോടിയോളം ഉപയോക്താക്കളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് തീർപ്പാക്കിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

