സ്വർണവില കുതിപ്പിന്റെ ആവേശം കൈവിട്ട് കനത്ത തകർച്ചയിൽ. ഏതാനും ദിവസംമുൻപുവരെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമെല്ലാം റെക്കോർഡ് തകർത്ത് മുന്നേറുകയായിരുന്ന സ്വർണം ഇപ്പോൾ നടത്തുന്നത് നേർവിപരീത പ്രകടനം.
രാജ്യാന്തര വിപണിയിൽ വില ഔൺസിന് 4,389 ഡോളർ എന്ന റെക്കോർഡിൽ നിന്ന് ഒന്നരമാസത്തെ താഴ്ചയായ 3,898 ഡോളറിലേക്ക് കൂപ്പുകുത്തി. 105 ഡോളർ ഇടിഞ്ഞാണ് ഇപ്പോൾ വ്യാപാരം.
കേരളത്തിൽ ഇന്നു രാവിലെ കുറഞ്ഞവില, ഉച്ചയ്ക്ക് അതിനേക്കാൾ കൂടുതൽ ഇടിഞ്ഞിറങ്ങി.
ഗ്രാമിന് 150 രൂപ താഴ്ന്ന് 11,075 രൂപയാണ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷമുള്ള വില. പവന് 1,200 രൂപ താഴ്ന്ന് വില 88,600 രൂപ.
രാജ്യാന്തര വിപണി നിലവിലെ ട്രെൻഡ് തുടർന്നാൽ പവൻ വൈകാതെ 88,000ന് താഴെയെത്തും. ഇന്നുമാത്രം രാവിലെയും ഉച്ചയ്ക്കുമായി പവന് 1800 രൂപ കുറഞ്ഞു; ഗ്രാമിന് 225 രൂപയും.
ഇക്കഴിഞ്ഞ ഒക്ടോബർ 21ന് പവൻവില 97,360 രൂപയും ഗ്രാം വില 12,170 രൂപയും എന്ന സർവകാല ഉയരത്തിലായിരുന്നു.
തുടർന്ന് ഇതുവരെ പവന് കുറഞ്ഞത് 8,760 രൂപ; ഗ്രാമിന് 1,095 രൂപയും. യുഎസും ചൈനയും വ്യാപാരയുദ്ധത്തിന് വിരാമമിടാൻ സമവായ ചർച്ചകളിലേക്ക് കടന്നതാണ് സ്വർണത്തിന് ഇപ്പോൾ തിരിച്ചടിയാകുന്നത്.
പ്രതിസന്ധികളൊക്കെ മായുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഗോൾഡ് ഇടിഎഫിലെ നിക്ഷേപം ലാഭമെടുപ്പിലൂടെ തിരിച്ചെടുത്ത് അവർ ഓഹരികളിലേക്കും മറ്റും മാറ്റുമാണ്.
ഇങ്ങനെ ഡിമാൻഡ് കൊഴിഞ്ഞതോടെയാണ് സ്വർണം താഴ്ന്നിറങ്ങുന്നത്.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഇന്ന് ഉച്ചയ്ക്ക് ഗ്രാമിന് 130 രൂപ താഴ്ന്ന് 9,150 രൂപയായി. വെള്ളിക്ക് മാറ്റമില്ല, 158 രൂപ.
ചില ജ്വല്ലറികളിൽ 18 കാരറ്റിന് 9,110 രൂപയേയുള്ളൂ. വെള്ളിക്ക് 155 രൂപ.
14 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 7,100 രൂപ; 9 കാരറ്റിന് 4,600 രൂപ. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വൈകാതെ പണനയം പ്രഖ്യാപിക്കും.
പലിശനിരക്ക് കുറയ്ക്കാനാണ് തീരുമാനമെങ്കിൽ ഡോളർ തിരിച്ചടി നേരിട്ടേക്കാം. ഇത് സ്വർണത്തിന് വീണ്ടും തിരിച്ചുകയറാനുള്ള പിടിവള്ളിയായേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

