ന്യൂഡൽഹി ∙ 2025–26 കണക്കെടുപ്പ് വർഷത്തെ ആദായനികുതി ഓഡിറ്റ് റിപ്പോർട്ടുകൾ ഫയൽ ചെയ്യാനുള്ള സമയം ഒക്ടോബർ 31 വരെ നീട്ടി. വരുന്ന 30ന് അവസാനിക്കേണ്ട
സമയമാണ് നീട്ടിയത്. രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശം കണക്കിലെടുത്താണ് നടപടി.സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഏകദേശം 30 ഹർജികളാണ് വിവിധ ഹൈക്കോടതികളിൽ ഉള്ളത്.
ഇത്തരത്തിലുള്ള ഒരു ഹർജി പരിഗണിച്ചായിരുന്നു രാജസ്ഥാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരു കോടിക്കു മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾ, 50 ലക്ഷം വിറ്റുവരവുള്ള പ്രഫഷണലുകൾ എന്നിവരാണ് ടാക്സ് ഓഡിറ്റിന് വിധേയമാകേണ്ടത്.
പണമിടപാടുകൾ ഭൂരിഭാഗവും ഡിജിറ്റലെങ്കിൽ 10 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ടാക്സ് ഓഡിറ്റ് വേണ്ട. തീയതി നീട്ടണമെന്നത് രാജ്യമാകെയുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ആവശ്യമായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]