മുംബൈ∙ ഏൺസ്റ്റ് ആൻഡ് യങ് കമ്പനി ജീവനക്കാരി അന്ന സെബാസ്റ്റ്യൻ ജോലി സമ്മർദത്തെ തുടർന്നു മരിച്ചതിനു പിന്നാലെ കൺസൽറ്റിങ് മേഖലയിലെ ബഹുരാഷ്ട്ര കമ്പനികൾ തൊഴിലാളി സൗഹൃദ നടപടികൾക്ക് തുടക്കമിട്ടു. ഡിലോയ്റ്റ് പ്രത്യേക സമിതിക്കു രൂപം നൽകിയപ്പോൾ, ജീവനക്കാരുടെ ആരോഗ്യപരിശോധന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) നിർബന്ധമാക്കി. ഓഫിസ് സമയത്തും ഡോക്ടറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മീറ്റിങ്ങുകളുടെ ദൈർഘ്യം കുറയ്ക്കാൻ ബിഎസ്ആർ ആൻഡ് കമ്പനി നിർദേശിച്ചു. കെപിഎംജിക്കു കീഴിലുള്ള സ്ഥാപനമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]