കൊച്ചി∙ റെക്കോർഡ് കുതിപ്പു തുടർന്നു സ്വർണവില. ഇന്നലെ ഗ്രാമിന് 40 രൂപ ഉയർന്നതോടെ വില 7,100 രൂപയായി. പവന് 320 രൂപ വർധിച്ച് 56800 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കൂടിയതോടെ 5870 രൂപയായി. ഈ മാസം ഇത് അഞ്ചാം തവണയാണ് സ്വർണവില റെക്കോർഡ് തിരുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് 2200 രൂപയും ഗ്രാമിന് 275 രൂപയുമാണ് വർധിച്ചത്. ഈ മാസം ഇതുവരെയുള്ള വർധന പവന് 3240 രൂപയും ഗ്രാമിന് 405 രൂപയും. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78 ലക്ഷം രൂപ കടന്നു.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വില വർധനയ്ക്കു കാരണം. രാജ്യാന്തര തലത്തിൽ സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2672 ഡോളർ എന്ന റെക്കോർഡ് നിരക്കിലായിരുന്നു.
റെക്കോർഡ് തിരുത്തി മുന്നോട്ട്
(ഈ മാസം സ്വർണവില റെക്കോർഡ് നിരക്കിലെത്തിയ ദിവസം, ഗ്രാം, പവൻ നിരക്ക് എന്ന ക്രമത്തിൽ)
സെപ്റ്റംബർ 21– 6960, 55680 സെപ്റ്റംബർ 23– 6980, 55840 സെപ്റ്റംബർ 24–7000, 56000 സെപ്റ്റംബർ 25– 7060, 56480 സെപ്റ്റംബർ 27– 7100, 56800
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]