തിരുവനന്തപുരം∙ ആഗോളതലത്തിൽ മികച്ച ഉൽപന്നങ്ങൾ നിർമിക്കാൻ പ്രാപ്തരായ പ്രോഗ്രാമർമാരെയും ഡിസൈനർമാരെയും കണ്ടെത്തുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) ‘ടോപ്പ് 100 സീരീസ്’ സംഘടിപ്പിക്കുന്നു. പ്രോഗ്രാമിങ്, ഉൽപന്നങ്ങളുടെ രൂപകൽപന, നിർമാണം എന്നീ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി അവരുടെ വൈദഗ്ധ്യം ഉപയോഗിച്ച് കേരളത്തിന്റെ ഊർജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ശക്തമാക്കുകയാണ് ലക്ഷ്യമെന്നു കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക അറിയിച്ചു. കണ്ടെത്തുന്ന പ്രതിഭകളെ സ്റ്റാർട്ടപ്പ് മിഷന്റെ ബിൽഡ് ഇറ്റ് ബിഗ് പദ്ധതിയുടെ ഭാഗമാക്കും.
ജിടെക്കിന്റെ ടാലന്റ് ബിൽഡിങ് പ്ലാറ്റ് ഫോമായ മ്യൂലേണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷൻ നവംബറിൽ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ അഞ്ചാം പതിപ്പിന്റെ ഭാഗമായി 45 ദിവസത്തെ കോഡിങ് ചാലഞ്ച് സംഘടിപ്പിക്കും. ആഗോള വിപണിയിൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന സാങ്കേതിക ഉൽപന്നങ്ങൾ നിർമിക്കാൻ കഴിവുള്ള 100 കോഡർമാരെ കോവളത്തിനടുത്തുള്ള ചൊവ്വരയിലെ സോമതീരം ബീച്ചിൽ നവംബർ 16 മുതൽ 18 വരെ നടക്കുന്ന നടക്കുന്ന ഹഡിൽ ഗ്ലോബൽ പരിപാടിയിൽ അനുമോദിക്കും. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പ്രഫഷണലുകൾക്കും ജോലിയിൽ നിന്ന് വിരമിച്ചവർക്കും പ്രായഭേദമന്യേ ഇതിനായി പങ്കെടുക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]