
ന്യൂഡൽഹി ∙ യുഎസിന്റെ ഇരട്ടിത്തീരുവ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ 40 രാജ്യങ്ങളിൽ പ്രചാരണ പരിപാടികളുമായി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം. യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുഎഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ വസ്ത്രവൈവിധ്യത്തെക്കുറിച്ചു പ്രചാരണം നടത്താനാണു തീരുമാനം. യുഎസിന്റെ 50% തീരുവ ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിക്കുന്ന മേഖലകളിലൊന്നാണ് തുണി.
തീരുവ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ തിരുപ്പൂർ, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ വസ്ത്ര, പാദരക്ഷ നിർമാണ കേന്ദ്രങ്ങൾ പലതും ഉൽപാദനം നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിരുന്നു. വിയറ്റ്നാം, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കുറഞ്ഞ നിരക്കിൽ തുണിത്തരങ്ങൾ ലഭിക്കുമെന്നതിനാൽ ഇന്ത്യൻ നിർമാതാക്കൾക്ക് ഇവരോടു പിടിച്ചു നിൽക്കാൻ പ്രയാസമായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണു 40 വിപണികൾ കേന്ദ്രീകരിച്ചു പ്രചാരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]