
ന്യൂഡൽഹി∙ കഴിവും സാമ്പത്തികശേഷിയുമുള്ള വമ്പൻ കമ്പനികൾ യുഎസ് തീരുവ ആഘാതത്തിന്റെ ഭാരം കൂടുതലായി ഏറ്റുവാങ്ങിയാൽ, ഇവയെ ആശ്രയിക്കുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോർട്ട്.
രാജ്യതാൽപര്യം മുൻനിർത്തി പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നുവെന്നും റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു.
ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ തിരിച്ചടികൾ നമ്മളെ കൂടുതൽ ശക്തരാക്കും. സർക്കാരും സ്വകാര്യമേഖലയും ഒരുമിച്ചു പ്രവർത്തിച്ചാൽ പ്രതിബന്ധങ്ങൾ പരമാവധി കുറയ്ക്കാം.
– റിപ്പോർട്ട് പറയുന്നു.
തീരുവ മൂലമുണ്ടാകുന്ന അധിക ചെലവ് വമ്പൻ കമ്പനികൾ സ്വന്തം നിലയിൽ വഹിക്കുക, ലാഭമായി എടുക്കുന്ന പങ്ക് കുറയ്ക്കുക തുടങ്ങിയ മാർഗങ്ങളാണോ കേന്ദ്രം മുന്നോട്ടുവയ്ക്കുന്നതെന്നു വ്യക്തമല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]