കൊച്ചി∙ ബാങ്കുകൾക്കും ധനസ്ഥാപനങ്ങളും 20 ലക്ഷം രൂപ വരെയുള്ള കിട്ടാക്കടം ഈടാക്കാൻ കേരള റവന്യു റിക്കവറി നിയമപ്രകാരം നടപടി സാധ്യമാണെന്നു ഹൈക്കോടതി. 20 ലക്ഷത്തിൽ കൂടിയ കുടിശിക ഈടാക്കുന്നതിനാണു ഡെറ്റ് റിക്കവറി ട്രൈബ്യൂണലിന് (ഡിആർടി) അധികാരമുള്ളതെന്നു കോടതി വ്യക്തമാക്കി. 10 ലക്ഷത്തിൽ കൂടിയ കുടിശിക ഈടാക്കാനുള്ള റിക്കവറി അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നു തൃശൂർ കലക്ടർ 2023 ഫെബ്രുവരി 4ന് ഇറക്കിയ സർക്കുലർ റദ്ദാക്കിക്കൊണ്ടാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കുലർ ചോദ്യം ചെയ്ത് ഫെഡറൽ ബാങ്ക് നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. മറ്റു ചില ജില്ലകളിൽ ഉണ്ടായിരുന്ന സമാന സർക്കുലറുകളും ഇതോടെ അപ്രസക്തമാകും. 20 ലക്ഷത്തിനു മുകളിലുള്ള കുടിശിക ഈടാക്കൽ മാത്രം പരിഗണിക്കാവുന്ന തരത്തിൽ ഡിആർടികളുടെ ധനപരമായ അധികാര പരിധി കേന്ദ്രസർക്കാർ പുതുക്കിയിരുന്നു. നേരത്തേ ഇതു 10 ലക്ഷത്തിനു മുകളിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]