
എഐ യുടെ പിന്തുണയിൽ ഗൃഹോപകരണ രംഗത്ത് പുതുമകളവതരിപ്പിച്ച് വിപണിയിൽ വിപുലീകരണത്തിനൊരുങ്ങുകയാണ് ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ള വോള്‍ട്ടാസ് ലിമിറ്റഡ്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കും താൽപ്പര്യങ്ങൾക്കുമിണങ്ങുന്ന ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് വോൾട്ടാസ് ലിമിറ്റഡിന്റെ നിയുക്ത മാനേജിങ് ഡയറക്ടർ മുകുന്ദൻ മേനോൻ പറഞ്ഞു.
വോൾട്ടാസിന്റെ ഹാർവസ്റ്റ് ഫ്രഷ് റഫ്രിജറേറ്റർ ഉള്ളിൽ ആർട്ടിഫിഷ്യൽ സൂര്യപ്രകാശം സജ്ജീകരിക്കുന്നതിനാൽ പച്ചക്കറികളും മറ്റും 30 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാനാകുമെന്ന് അദ്ദേഹം അറിയിച്ചു. അഡാപ്റ്റീവ് കൂളിങ് സംവിധാനമുള്ള എസിയാകട്ടെ ഓരോ പ്രദേശത്തിന്റെയും കാലാവസ്ഥാ സവിശേഷതകൾക്കനുസരിച്ച് സ്വയം സജ്ജമാകുന്നതാണ്.
കൊച്ചിയിലെ ഈർപ്പം നിറഞ്ഞ കാലവസ്ഥയും, രാജസ്ഥാനിലെ കൊടുംചൂടും അനുസരിച്ച് ഇത് സജ്ജമാകും എന്നതാണ് പ്രത്യേകത. വാഷിങ് മെഷിനുകളാകട്ടെ മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് 30 ശതമാനം അധികം ജലാംശം വലിച്ചെടുക്കുമെന്ന പ്രത്യേകതയുമുണ്ടെന്ന് മുകുന്ദൻ മേനോൻ പറഞ്ഞു.
ഇന്ത്യയിൽ 100 വീടുകളെടുത്താൽ 8 വീടുകളിൽ മാത്രമേ എസിയുള്ളു.
ഫ്രിഡ്ജ് – വാഷിങ് മെഷീൻ എന്നിവയിൽ 20–25 ശതമാനം മാത്രമാണ് വാർഷിക വളർച്ചയെന്നിരിക്കെ രാജ്യത്ത് ഗൃഹോപകരണങ്ങൾക്ക് വൻവളര്‍ച്ചാ സാധ്യതയാണുള്ളത്. തുടക്കത്തിൽ എയർകണ്ടീഷണിങ് രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വോൾട്ടാസ് ഇപ്പോൾ സമ്പൂർണ ഗൃഹോപകരണങ്ങള്‍ വിപണിയിലവതരിപ്പിക്കുന്നു.
‘വോള്‍ട്ടാസ് ഓണം ആശംസകള്‍ ഓഫര്‍’ എന്ന കാമ്പയിന് കേരളത്തിൽ തുടക്കം കുറിച്ചു. ഡിസ്ക്കൗണ്ടുകള്‍,കോമ്പോ ഡീലുകള്‍, ലളിത വായ്പകള്‍, തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങള്‍ക്ക് ദീര്ഘിപ്പിച്ച വാറണ്ടി തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടുള്ള ഈ ഓഫറുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ പത്തു വരെയാകും പ്രാബല്യത്തിലുണ്ടാകുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]