
യുക്രെയ്നുമായുള്ള യുദ്ധവും അതുമൂലം നേരിടുന്ന ഉപരോധങ്ങളും
സാമ്പത്തികമായി ഉലയ്ക്കുന്നു. രാജ്യത്ത് നിർമാണ മേഖലയിലെ ഉൾപ്പെടെ നിരവധി കമ്പനികൾ പാപ്പരത്തത്തിന്റെ വക്കിലാണെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുദ്ധ പശ്ചാത്തലത്തിൽ കത്തിക്കയറിയ പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ റഷ്യൻ കേന്ദ്രബാങ്ക് പലിശനിരക്ക് കുത്തനെ കൂട്ടിയതാണ് പല കമ്പനികൾക്കും തിരിച്ചടിയായത്.
നിർമാണ മേഖലയിലെ ഒട്ടുമിക്ക കമ്പനികളും കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നും ഏത് നിമിഷവും പാപ്പരായേക്കാമെന്നും രാജ്യത്ത് ഈ രംഗത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ നാറ്റ്പ്രോയെക്റ്റ്സ്ട്രോയ് മുന്നറിയിപ്പ് നൽകി.
നിർമാണ മേഖലയിലെ പല കമ്പനികളും വായ്പയെടുത്താണ് പദ്ധതികൾക്കുള്ള മൂലധനം കണ്ടെത്തിയിരുന്നത്. പലിശകൊടുത്ത് ഇവയിൽ പലരും പ്രതിസന്ധിയിലായി.
തുടങ്ങിവച്ച ഒട്ടേറെ നിർമാണ പദ്ധതികൾ പൂർത്തിയാക്കാൻ ഇനിയും 2-3 വർഷമെടുക്കും. നിലവിലെ സാഹചര്യത്തിൽ ഈ പദ്ധതികൾ മുടങ്ങാനുള്ള സാധ്യതയുമേറെ.
പലിശഭാരം കൂടുതലായതിനാൽ ഈ പദ്ധതികളിൽ നിന്നുള്ള വരുമാനം കമ്പനികൾക്ക് നേട്ടമാകില്ലെന്നും നാറ്റ്പ്രോയെക്റ്റ്സ്ട്രോയ് വ്യക്തമാക്കി.
∙ യുക്രെയ്നുമായുള്ള യുദ്ധത്തെ തുടർന്ന് യുഎസും യൂറോപ്യൻ യൂണിയനും മറ്റും റഷ്യയ്ക്കുമേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
∙ പല രാജ്യങ്ങളും റഷ്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചു. ഇറക്കുമതി കുറയുകയും ചെലവ് വർധിക്കുകയും ചെയ്തത് രാജ്യത്ത് പണപ്പെരുപ്പം അതിരൂക്ഷമാക്കി.
∙ ചൈന, ഉത്തര കൊറിയ എന്നിവയുമായാണ് നിലവിൽ റഷ്യയ്ക്ക് സജീവമായ വ്യാപാര ബന്ധമുള്ളത്.
കത്തിക്കയറിയ പണപ്പെരുപ്പവും പലിശഭാരവും
പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലേക്ക് കുതിച്ചുകയറിയതോടെ റഷ്യൻ കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്ക് 23 ശതമാനമായി ഉയർത്തിരുന്നു.
അതായത്, ബാങ്ക് വായ്പകളുടെ പലിശനിരക്ക് തന്നെ 20 ശതമാനത്തിലധികം. ഇതാണ് കമ്പനികളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയത്.
∙ പല കമ്പനികളും കടക്കെണിയിലായി, വായ്പകളുടെ തിരിച്ചടവും മുടങ്ങി.
∙ പ്രതിവർഷം രണ്ടുകോടിയോളം പേർ യാത്ര ചെയ്യുന്ന, മോസ്കോയ്ക്ക് സമീപമുള്ള ഡോമഡേയ്ഡവോ വിമാനത്താവളവും പാപ്പരത്തത്തിലേക്ക് വീഴുമെന്ന സൂചന നൽകിക്കഴിഞ്ഞു.
∙ റഷ്യൻ കാർ നിർമാണക്കമ്പനികൾ പലതും പ്രവൃത്തിദിവസം ആഴ്ചയിൽ 4 ആയി ചുരുക്കി.
∙ കോർപറേറ്റ് മേഖലയിലെ ജീവനക്കാരുടെ പിരിച്ചുവിടൽ അനുപാതം ജനുവരിയിലെ 9 ശതമാനത്തിൽ നിന്ന് ജൂണിൽ 11.5 ശതമാനത്തിലെത്തി.
റഷ്യ മാന്ദ്യത്തിലേക്കോ?
റഷ്യൻ സമ്പദ്വ്യവസ്ഥ വൈകാതെ മാന്ദ്യത്തിലേക്ക് വീണേക്കാമെന്ന് പുട്ടിൻ ഭരണകൂടം തന്നെ അടുത്തിടെ സൂചിപ്പിച്ചിരുന്നു.
ജിഡിപി വളർച്ച ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ 4.5ൽ നിന്ന് 1.4 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. അതിനിടെ, കഴിഞ്ഞവാരം റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയന് കൂടുതൽ കടുത്ത ഉപരോധങ്ങളും പ്രഖ്യാപിച്ചിരുന്നു.
∙ റഷ്യൻ എണ്ണയുടെ പരമാവധി വില ബാരലിന് 60 ഡോളറിൽ നിന്ന് 47.60 ഡോളറായി വെട്ടിക്കുറച്ചതാണ് ഇതിൽ പ്രധാനം.
∙ അതായത്, റഷ്യയിൽ നിന്ന് പരമാവധി 47.60 ഡോളർ കൊടുത്തേ ക്രൂഡ് ഓയിൽ വാങ്ങാവൂ.
നിബന്ധന ബാധിക്കാത്ത രാജ്യങ്ങൾക്കുമേലും ഉപരോധം ഏർപ്പെടുത്തും.
∙ റഷ്യയെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണ് ഉപരോധത്തിലൂടെ യൂറോപ്യൻ യൂണിയൻ ഉന്നമിടുന്നത്. യുഎസും വൈകാതെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചേക്കാം.
വേണം ഇന്ത്യക്കാരെ
രാജ്യത്ത് തൊഴിലാളിക്ഷാമം രൂക്ഷമായതും റഷ്യയെ വലയ്ക്കുകയാണ്.
ഇതു പരിഹരിക്കാനായി
. ഇന്ത്യയിൽ നിന്ന് ഈ വർഷം 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]