രാജ്യാന്തര വിപണിയിൽ സ്വർണവില തിരിച്ചുകയറാനുള്ള ‘വിഫല’ ശ്രമത്തിൽ. ഔൺസിന് 3,327 ഡോളർ വരെ ഇടിഞ്ഞ രാജ്യാന്തരവില പിന്നീട് 3,342 ഡോളറിലേക്ക് കയറിയെങ്കിലും ഇപ്പോഴുള്ളത് 3,338 ഡോളറിൽ.
കേരളത്തിൽ വില നിശ്ചയിക്കുമ്പോൾ കഴിഞ്ഞയാഴ്ചയിലെ വിലയിൽ നിന്ന് രാജ്യാന്തര വിലയിൽ കാര്യമായ വ്യത്യാസമുണ്ടായില്ല. അതുകൊണ്ട്, ഇന്ന് കേരളത്തിൽ സ്വർണവില മാറ്റേണ്ടെന്നും വ്യാപാരികൾ തീരുമാനിച്ചു.
സംസ്ഥാനത്ത് ഗ്രാമിന് 9,160 രൂപയും പവന് 73,280 രൂപയുമാണ് വില.
കഴിഞ്ഞ 3 പ്രവൃത്തിദിവസങ്ങൾക്കിടെ ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയും കുറഞ്ഞത് ഉപഭോക്താക്കൾക്ക് വൻ ആശ്വാസവുമാണ്. പൊതുവേ വിവാഹം ഉൾപ്പെടെ വിശേഷാവസരങ്ങൾ ഇല്ലാത്ത കർക്കടകത്തിൽ വില കുറഞ്ഞുനിൽക്കുന്നത് വിപണിക്കും നേട്ടമാണ്.
‘പഞ്ഞമാസത്തിലും’ കച്ചവടം നടക്കാൻ ഈ വിലക്കുറവ് സഹായിക്കുമെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നു.
അതേസമയം, ഡോളറിന്റെ വീഴ്ച മുതലെടുത്തുള്ള കരകയറ്റത്തിനാണ് രാജ്യാന്തരവില ശ്രമിച്ചതെങ്കിലും വിഫലമായി. യൂറോപ്യൻ യൂണിയനും യുഎസും തമ്മിൽ ഡീൽ പ്രഖ്യാപിച്ചതോടെ സ്വർണവില താഴുകയായിരുന്നു.
യുഎസ് ഡോളർ ഇൻഡക്സ് മെച്ചപ്പെടുകയും ചെയ്തു.
∙ യുഎസും യൂറോപ്യൻ യൂണിയനും തമ്മിൽ സമവായത്തിൽ എത്തിയതോടെ സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നഷ്ടമായി. അതോടെ വില താഴ്ന്നു.
∙ യുഎസിൽ അടിസ്ഥാന പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈയാഴ്ച നടത്തും.
പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതും സ്വർണത്തിനു തിരിച്ചടിയാണ്.
∙ കേരളത്തിൽ ഇന്നു വില മാറിയേക്കില്ലെന്ന് ഇന്നത്തെ ‘
’ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
.
∙ രൂപ ഇന്ന് 4 പൈസ നേട്ടവുമായി ഡോളറിനെചതിരെ 86.47ലേക്ക് ഉയർന്നതും കേരളത്തിൽ വില സ്ഥിരത നേടാൻ വഴിയൊരുക്കി.
വെള്ളിയും ‘കുട്ടി’ കാരറ്റുകളും
സംസ്ഥാനത്ത് 18, 14, 9 കാരറ്റ് സ്വർണവിലകളും വെള്ളി വിലയും ഇന്നു മാറിയിട്ടില്ല.
∙ ചില കടകളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 7,550 രൂപയിലും മറ്റു കടകളിൽ 7,515 രൂപയിലും തുടരുന്നു.
∙ വെള്ളിക്കും വ്യത്യസ്ത വിലയാണുള്ളത്. ചില കടകളിൽ 125 രൂപ.
മറ്റു ചില ജ്വല്ലറികളിൽ 123 രൂപ.
∙ 14 കാരറ്റ് സ്വർണത്തിനു വില ഗ്രാമിന് 5,855 രൂപയിലും 9 കാരറ്റിനു വില ഗ്രാമിന് 3,775 രൂപയിലും തുടരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]