
ക്ഷേമ പെൻഷൻ, ശമ്പള വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികച്ചെലവുകൾക്ക് പണം ഉറപ്പാക്കാനായി കേരളം വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ ‘ഇ-കുബേർ’ പ്ലാറ്റ്ഫോം വഴി ജൂലൈ ഒന്നിന് 2,000 കോടി രൂപയാണ് എടുക്കുക.
33 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള കടപ്പത്രങ്ങളിറക്കിയാണ് കേരളത്തിന്റെ കടമെടുക്കലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. Images: Shutterstock/MALLUKARPER/mahakaal
കേരളത്തിന് പുറമെ അന്ന് ഇ-കുബേർ വഴി മറ്റ് 9 സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ട്.
ആകെ 18,100 കോടി രൂപ. ആന്ധ്രാപ്രദേശ് 2,000 കോടി, അസം 900 കോടി, ഗുജറാത്ത് 1,000 കോടി, ഹിമാചൽ 1,200 കോടി, മഹാരാഷ്ട്ര 6,000 കോടി, രാജസ്ഥാൻ 500 കോടി, തമിഴ്നാട് 2,000 കോടി, തെലങ്കാന 1,500 കോടി, ബംഗാൾ 1,000 കോടി എന്നിങ്ങനെയാണ് കടമെടുക്കുന്നത്.
ജൂലൈ ഒന്നിന് വിവിധ സംസ്ഥാനങ്ങൾ കടമെടുക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട്
ജൂലൈ ഒന്നിന് 2,000 കോടി എടുക്കുന്നതോടെ നടപ്പുവർഷത്തെ കേരളത്തിന്റെ കടം 14,000 കോടിയിലെത്തും.
കേരളത്തിന് നടപ്പുവർഷം (2024-25) ഡിസംബർ വരെ എത്ര കോടി രൂപ കടമെടുക്കാം? ഓണച്ചെലവ് മുന്നിൽ നിൽക്കെ കേരളത്തെ കാത്തിരിക്കുന്നത് സാമ്പത്തികഞെരുക്കമാണോ? കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala to borrow Rs 2,000 cr from RBI’s E-kuber platform next week.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]