കൊച്ചി ∙ പട്ടിക്കും പൂച്ചയ്ക്കും തീറ്റ കൊടുത്ത് നിങ്ങൾക്ക് ഒരു യൂണികോൺ കമ്പനിയായി വളരാൻ കഴിയുമോ? ബെംഗളൂരു ആസ്ഥാനമായ പെറ്റ് ഫുഡ് കമ്പനി ഡ്രൂൾസ് ഈ വർഷം രാജ്യത്തെ മൂന്നാമത്തെ യൂണികോണായി വളർന്നത് ബഹുരാഷ്ട്ര കമ്പനിയായ നെസ്‌ലെയുടെ നിക്ഷേപം വന്നപ്പോഴാണ്.

കമ്പനിയിൽ നെസ്‌ലെ എത്ര നിക്ഷേപിച്ചുവെന്ന് ഡ്രൂൾസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നെസ്‌ലെയുടെ ഫണ്ടിങ്ങോടെ കമ്പനിയുടെ മൂല്യം യൂണികോൺ പദവിയിലെത്തുന്ന 100 കോടി ഡോളർ ( 8541 കോടി രൂപ ) പിന്നിട്ടതായി കമ്പനി അറിയിച്ചു.ഈ വർഷം യൂണികോൺ പദവിയിലെത്തുന്ന മൂന്നാമത്തെ കമ്പനിയാണ് ഡ്രൂൾസ്. ഡീപ് ടെക് സ്റ്റാർട്ടപ്പായ നേത്രഡൈൻ,ലോജിസ്റ്റിക്സ് കമ്പനിയായ പോർട്ടർ എന്നിവയാണ് മറ്റു കമ്പനികൾ.

(Photo Contributor: fantom_rd / Shutterstock)

സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എൽ കാറ്റർട്ടൺ നേരത്തെ ഡ്രൂൾസിൽ നിക്ഷേപം നടത്തിയിരുന്നു.കോവിഡി‍ൽ തളർച്ച നേരിടാതെ വളരുകയും കോവിഡിനു ശേഷം കൂടുതൽ ശക്തമായ വിപണി കണ്ടെത്തുകയും ചെയ്ത പെറ്റ്കെയർ ഉൽപന്നങ്ങളുടെ വിപണി വിഹിതം വലുതാവുകയാണ്. നിലവിൽ ഗോദ്റെജ്, ഹിമാലയ, നെസ്‌ലെ തുടങ്ങിയ കമ്പനികൾ ഈ വിപണിയിലുണ്ട്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Drools, a Bengaluru-based pet food company, achieves unicorn status after Nestlé investment. This marks India’s third unicorn this year, showcasing the booming pet care market.