
ന്യൂഡൽഹി ∙ തുടർച്ചയായ രണ്ടാം പാദത്തിലും ലാഭം നേടി ബിഎസ്എൻഎൽ. ജനുവരി–മാർച്ച് പാദത്തിൽ 280 കോടി രൂപയാണ് ബിഎസ്എൻഎലിന്റെ ലാഭമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബിഎസ്എൻഎലിന്റെ നഷ്ടം 849 കോടി രൂപയായിരുന്നു.
17 വർഷങ്ങൾക്കു ശേഷം ബിഎസ്എൻഎൽ ആദ്യമായി ലാഭത്തിലായത് ഇക്കഴിഞ്ഞ ഒക്ടോബർ–ഡിസംബർ പാദത്തിലാണ്. അന്നത്തെ ലാഭം 262 കോടി രൂപയായിരുന്നു. രണ്ടു പാദങ്ങളിലെ ലാഭത്തിലൂടെ 2024–25 സാമ്പത്തികവർഷത്തിലെ നഷ്ടം 2,247 കോടി രൂപയായി കുറയ്ക്കാനായെന്ന് ബിഎസ്എൻഎൽ ചൂണ്ടികാട്ടി. മുൻ വർഷമിത് 5,370 കോടി രൂപയായിരുന്നു.
സർക്കാരിന്റെ പിന്തുണയും പ്രഫഷനൽ മാനേജ്മെന്റിന്റെ മേൽനോട്ടവുമാണ് 2 പാദങ്ങളിലെ ലാഭത്തിലേക്ക് നയിച്ചതെന്ന് ബിഎസ്എൻഎൽ സിഎംഡി എ. റോബർട്ട് ജെ. രവി പറഞ്ഞു. കേരള സർക്കിളിന്റെ ലാഭം മുൻവർഷത്തെ 90.06 കോടി രൂപയിൽ നിന്ന് 182.63 കോടി രൂപയിലേക്കും വരുമാനം 1,859 കോടി രൂപയിൽ നിന്ന് 1,955 കോടി രൂപയിലേക്കും മെച്ചപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
BSNL registers a profit for the second consecutive quarter, achieving ₹280 crore in Q4 FY24. This follows a ₹262 crore profit in the previous quarter, significantly reducing the overall fiscal year loss.
mo-technology-telecom mo-business-business-news 7d0ckt76givbaj60eimmip8pg9 7q27nanmp7mo3bduka3suu4a45-list mo-technology-bsnl 1uemq3i66k2uvc4appn4gpuaa8-list