
കാപ്പിവിലയിൽ വൻ ഉന്മേഷം; കുതിപ്പ് തിരിച്ചുപിടിച്ച് കുരുമുളകും ഏലവും, നോക്കാം ഇന്നത്തെ അങ്ങാടി വില
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഉന്മേഷം വീണ്ടെടുത്ത് കാപ്പിവില. കൽപ്പറ്റ വിപണിയിൽ 500 രൂപ വർധിച്ചു. വീണ്ടും ആവശ്യക്കാർ വർധിച്ചതോടെ കുരുമുളക് വിലയും തളർച്ചമറന്നു കയറ്റം തുടങ്ങി. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 100 രൂപ കയറി. കൊച്ചിയിൽ വെളിച്ചെണ്ണവില റെക്കോർഡ് മുന്നേറ്റത്തിന് താൽകാലിക ബ്രേക്കിട്ടു. കൽപറ്റ മാർക്കറ്റിൽ ഇഞ്ചിവിലയും മാറിയില്ല.
കട്ടപ്പന വിപണിയിൽ കൊക്കോ, കൊക്കോ ഉണക്ക വിലകളും മാറാതെ നിൽക്കുന്നു. സംസ്ഥാനത്ത് റബർ വിലയും സ്ഥിരതയിലാണ്. അതേസമയം, ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് ഒരുരൂപ ഉയർന്നു. തളർച്ചയുടെ നാളുകൾക്ക് വിടപറഞ്ഞ് വീണ്ടും കരകയറ്റത്തിന്റെ സൂചന നൽകുകയാണ് ഏലം.
ഈസ്റ്ററും വിഷുവും മുന്നിൽക്കണ്ട് ഡിമാൻഡ് വീണ്ടും സജീവമായതോടെ ലേല കേന്ദ്രങ്ങൾ കൂടുതൽ ഉഷാറിലായി. വില ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.
English Summary:
Kerala Commodity Price: Coffee, Black Pepper, and Cardamom Markets See Upward Trend, Rubber and Coconut oil Remain Steady
mo-business-rubber-price mo-food-coffee f162pb3e1nckdak35piug4cc4 mo-food-blackpepper mo-business-commodity-price mo-business-business-news 7q27nanmp7mo3bduka3suu4a45-list 6u09ctg20ta4a9830le53lcunl-list