പ്രവചനങ്ങൾ പറയുന്നതു പോലെ സ്വർണം വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുകയാണോ? അങ്ങനെ കരുതേണ്ടി വരുമെന്നാണ് ഇന്നത്തെ സ്വർണവില വർധന സൂചിപ്പിക്കുന്നത്. ഒറ്റയടിക്ക് സ്വർണവില വർധിച്ചത് പവന് 2,320 രൂപയാണ്.
ഇതോടെ സംസ്ഥാനത്തെ സ്വർണവില വീണ്ടും പവന് 1.2 ലക്ഷം രൂപ കടന്നു. ഇറാന് – യുഎസ് സംഘർഷം സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന സൂചനകളെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണം രണ്ടു ശതമാനത്തോളം കുതിച്ചിരുന്നു.
ഇതിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും വില മാറ്റം.
സംസ്ഥാനത്തെ സ്വര്‍ണവില ഗ്രാമിന് 290 രൂപ വർധിച്ച് 15,100 രൂപയിലെത്തി. പവൻ വില 2,320 രൂപ കയറി 1,20,800 രൂപയും.
ഇക്കൊല്ലം ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ്. അന്ന് രാജ്യാന്തര വിപണിയിൽ ഔൺസിന് 5,400 ഡോളറിൽ ചുറ്റിപ്പറ്റിയായിരുന്നു വില.
യുഎസ് സാമ്പത്തിക സ്ഥാപനമായ ജെപി മോർഗന്റെ പുതിയ പ്രവചനത്തിൽ പറയുന്നത് ഇക്കൊല്ലം സ്വർണവില ഔൺസിന് 6,300 ഡോളർ കടക്കുമെന്നാണ്. അങ്ങനെയെങ്കിൽ കേരളത്തിലെ സ്വർണവില പവന് ഒന്നര ലക്ഷം രൂപയും കടന്നു കുതിക്കും.
രാജ്യാന്തര വിപണിയിൽ ഇന്നലെ രണ്ടു ശതമാനത്തിലേറെ കയറിയാണ് സ്വർണം ക്ലോസ് ചെയ്തത്.
ഔൺസിന് 100.58 ഡോളർ വർധിച്ച് 5,278.1 ഡോളറിലെത്തി. ഇടയ്ക്ക് വില 5,280 ഡോളറിൽ എത്തിയിരുന്നു.
വെള്ളി വില ഔൺസിന് 7.59 ശതമാനം കുതിച്ച് 93.72 ഡോളറിലെത്തി. മധ്യേഷ്യയിലെ തർക്കങ്ങൾക്ക് പുറമെ യുഎസിലെ ഉൽപാദന വില സൂചിക പ്രതീക്ഷിച്ചതു പോലെ ആകാത്തതും വിലക്കയറ്റത്തിന് കാരണമായി.
കനം കുറഞ്ഞ സ്വർണാഭരങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് ഇന്നും കേരളത്തിൽ രണ്ടു വിലയാണ്.
ഓൾ കേരള ഗോൾഡ് ആന്‍ഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) കീഴിലുള്ള ഷോപ്പുകളിൽ ഗ്രാമിന് 240 രൂപ വർധനയോടെ 12,470 രൂപയിലെത്തി. ഗ്രാമിന് 12,405 രൂപയാണ് കേരള ഗോൾഡ് ആന്‍ഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നിശ്ചയിച്ചിരിക്കുന്ന വില.
വെള്ളി വില 10 രൂപ വർധിച്ച് 295 രൂപയിലെത്തി.
ഇന്നത്തെ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1.37 ലക്ഷം രൂപയെങ്കിലും വേണ്ടി വരും.
updating…
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

