കേരളം, തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളിലെ ജനസംഖ്യയ്ക്ക് പ്രായമേറുന്നതിനാൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ പെൻഷൻ പ്രായം 60ന് മുകളിലേക്ക് ഉയർത്തുന്നത് പരിഗണിക്കണമെന്ന് റിസർവ് ബാങ്ക്. ജനസംഖ്യയ്ക്കു പ്രായം കൂടുന്നതനുസരിച്ച് തൊഴിലിൽ ഏർപ്പെട്ടവരുടെ എണ്ണം കുറയും.
ഇത് സാമ്പത്തിക വളർച്ചയെ ബാധിക്കും. പെൻഷൻ, ചികിത്സാച്ചെലവ്, ക്ഷേമപ്രവർത്തനം തുടങ്ങിയവയ്ക്കായി കൂടുതൽ പണം നീക്കിവയ്ക്കേണ്ടി വരും.
ഇത് നേരിടാൻ പ്രായമായവരെയും തൊഴിൽസേനയിൽ കൂടുതൽ കാലം നിലനിർത്താനുള്ള ശുപാർശയാണ് ആർബിഐ മുന്നോട്ടുവയ്ക്കുന്നത്.
ആയുർദൈർഘ്യം മെച്ചപ്പെട്ടതിനാൽ പ്രായമാകുന്നവരുമായി ബന്ധപ്പെട്ട തൊഴിൽനയത്തിൽ സംസ്ഥാനങ്ങൾ മാറ്റം വരുത്തണം.
60 വയസ്സിനു മുകളിലേക്ക് വിരമിക്കൽ പ്രായം വർധിപ്പിച്ചാൽ ഇവരെ തൊഴിൽസേനയുടെ ഭാഗമായി നിർത്താനാകും. ഘട്ടം ഘട്ടമായുള്ള വിരമിക്കൽ രീതി, സൗകര്യപ്രദമായ തൊഴിൽ ക്രമീകരണങ്ങൾ, റീ–സ്കില്ലിങ് തുടങ്ങിയ പ്രായമായവർക്കായി പരിഗണിക്കണമെന്നാണ് നിർദേശം.
5 MINUTES AGO
42 MINUTES AGO
1 HOUR 10 MINUTES AGO
‘പ്രായത്തിൽ’ മുന്നിൽ കേരളവും തമിഴ്നാടും
താരതമ്യേന യുവത്വം നിറഞ്ഞതാണ് ഇന്ത്യൻ ജനസംഖ്യയെങ്കിലും, പതുക്കെ പ്രായമേറുകയാണെന്ന് ആർബിഐ നിരീക്ഷിച്ചു. പ്രായമേറുന്നതനുസരിച്ച് സാമ്പത്തിക വളർച്ച കുറയും.
സംസ്ഥാനങ്ങൾക്ക് പ്രായമേറുന്നതിന്റെ തോത് വ്യത്യസ്തമാണ്. ബിഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ യുവത്വം നിറഞ്ഞ ജനസംഖ്യയാണുള്ളതെങ്കിൽ കേരളവും തമിഴ്നാടും ഇക്കൊല്ലം തന്നെ പ്രായമാകുന്ന ജനസംഖ്യാവിഭാഗത്തിലേക്ക് (എയ്ജിങ്) മാറുകയാണെന്ന് ആർബിഐ നിരീക്ഷിച്ചു.
ജനസംഖ്യയുടെ 15 ശതമാനത്തിനു മുകളിൽ 60 കഴിഞ്ഞവരായ സംസ്ഥാനങ്ങളെയാണ് ‘എയ്ജിങ്’ വിഭാഗത്തിലുൾപ്പെടുത്തിയിരിക്കുന്നത്.
60 കഴിഞ്ഞവർ 10 ശതമാനത്തിൽ താഴെയുള്ള സംസ്ഥാനങ്ങളാണ് ‘യൂത്ത്ഫുൾ’ സംസ്ഥാനങ്ങൾ. ഇക്കൊല്ലം കേരളത്തിൽ 18.7% ജനങ്ങളും 60 കഴിഞ്ഞവരാകാമെന്നാണ് അനുമാനം.
തമിഴ്നാട്ടിലിത് 15.8% ആണ്.
ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം ജോലിയെടുക്കുമ്പോഴാണ് സാമ്പത്തികവളർച്ച മെച്ചച്ചെടുന്നത്. 2031ലായിരിക്കും ഇന്ത്യയിലിത് പരമാവധിയിലെത്തുക.
അതിനു ശേഷം ഈ അനുപാതം കുറഞ്ഞുതുടങ്ങും. 2036 ആകുമ്പോൾ രാജ്യത്തെ പകുതി സംസ്ഥാനങ്ങളും ‘എയ്ജിങ്’ വിഭാഗത്തിലാകും.
കേരളത്തിൽ ജനസംഖ്യയുടെ 22 ശതമാനവും 60 കഴിഞ്ഞവരാകും.
കുട്ടികളുടെ എണ്ണം കുറയുന്നതും ജീവിച്ചിരിക്കുന്നവരുടെ ആയുർദൈർഘ്യം വർധിക്കുന്നതുമാണ് എയ്ജിങ്ങിന്റെ കാരണം. 2031നു ശേഷം ബിഹാർ, യുപി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന പോലെയുള്ള ‘യൂത്ത്ഫുൾ’ സംസ്ഥാനങ്ങളിൽ നിന്നായിരിക്കും ഭൂരിഭാഗം തൊഴിലാളികളും.
ജനസംഖ്യയ്ക്ക് പ്രായം കൂടുന്നതനുസരിച്ച് സംസ്ഥാനങ്ങളുടെ നികുതിവരുമാനം കുറയും.
കേന്ദ്രത്തിൽ നിന്നുള്ള വിഹിതവും കുറയും. സാമൂഹിക മേഖലയിലെ ചെലവ് പരിഗണിച്ചാൽ ‘എയ്ജിങ്’ സംസ്ഥാനങ്ങളിൽ പെൻഷനും (30.4%) വിദ്യാഭ്യാസത്തിനുമാണ് (31.1%) ഏറ്റവും കൂടുതൽ തുക വകയിരുത്തുന്നത്.
ഇതിനു പിന്നാലെയാണ് സാമൂഹികസുരക്ഷാ ചെലവ് (17.5%). സംസ്ഥാനങ്ങളിലെ ജനസംഖ്യാഘടന വ്യത്യസ്തമായ രീതിയിൽ മാറുന്നതിനാൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ തരത്തിലുള്ള ധനനയം സ്വീകാര്യമില്ലെന്നും ആർബിഐ ചൂണ്ടിക്കാട്ടി.
പ്രായമേറുന്ന സംസ്ഥാനങ്ങൾക്കുള്ള ശുപാർശകൾ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

